ആധാര്‍ കാര്‍ഡുമായി എടിഎം മെഷീന്‍ പൊളിക്കാനെത്തി; പ്രതിക്ക് പിന്നാലെ പൊലീസ്

തമിഴ്‌നാട് തെങ്കാശിയില്‍ എടിഎം മെഷീന്‍ തകര്‍ത്ത് പണം മോഷ്ടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. കൊല്ലം കോട്ടുക്കല്‍ സ്വദേശി രാജേഷിനെയാണ് പൊലീസ് പിടകൂടി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് രാജേഷ് തെങ്കാശിയിലെ എടിഎമ്മില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ചത്. അടിവസ്ത്രം മാത്രം ധരിച്ചാണ് പ്രതി എടിഎം മെഷീനിരിക്കുന്ന മുറിയില്‍ പ്രവേശിച്ചത്.

Also Read : ആളെക്കൂട്ടാൻ അടവുകളിറക്കി യൂട്യൂബ്; യൂട്യൂബിന് ഇനി എ ഐ ചാറ്റ്ബോട്ട്

എടിഎം തകര്‍ക്കാന്‍ ആദ്യം ശ്രമിച്ചെങ്കിലും അത് നടക്കാത്തിനെ തുടര്‍ന്ന് ബലം പ്രയോഗിച്ച് മെഷീന്‍ മറിച്ചിടാന്‍ നോക്കി. അതിലും പരാജയപ്പെട്ട രാജേഷ് കവര്‍ച്ച നടത്താന്‍ സാധിക്കാതെ തിരികെ കൊല്ലത്തേക്ക് മടങ്ങുകയായിരുന്നു. സംഭവമമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിന് പ്രതിയില്‍ നിന്നും നഷ്ടപ്പെട്ട ആധാര്‍കാര്‍ഡ് ലഭിച്ചതോടെയാണ് സംഭവത്തില്‍ വഴിത്തിരിവുണ്ടായത്.

എടിഎം മെഷീന്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതിയില്‍ നിന്നും ആധാര്‍ കാര്‍ഡ് നിലത്തുവീഴുകയായിരുന്നു. എന്നാല്‍ കൃത്യം നടത്താന്‍ സാധിക്കാതെ തിരിച്ചുപോയ രാജേഷ് ആധാര്‍കാര്‍ഡ് നിലത്തുവീണത് ശ്രദ്ധിച്ചിരുന്നില്ല. ഇതാണ് പ്രതിയെ പിടികൂടാന്‍ പൊലീസിന് സഹായകമായത്.

Also Read :ആര്യാടൻ ഷൗക്കത്തിന്റെ വിഷയത്തിൽ എടുത്തുചാടി തീരുമാനമെടുക്കില്ല; തിരുവഞ്ചൂർ രാധാകൃഷ്ണൻ

ആധാര്‍കാര്‍ഡ് ലഭിച്ചെങ്കിലും തെങ്കാശി കേന്ദ്രീകരിച്ച് പൊലീസ് പരിശോധന നടത്തിയെങ്കിലും രാജേഷിനെ പിടികൂടാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് തെങ്കാശി പൊലീസ് കടയ്ക്കല്‍ പൊലീസിന് കടയ്ക്കല്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കടയ്ക്കല്‍ പൊലീസ് രാജേഷിനെ കോട്ടുക്കലില്‍ നിന്ന് പിടികൂടി തെങ്കാശി പൊലീസിനെ കൈമാറുകയായിരുന്നു.

അബ്കാരി കേസ് ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയായ രാജേഷ് തെങ്കാശില്‍  ലോഡ്ജില്‍ മുറിയെടുത്തശേഷം രാത്രിയോടെയാണ് പണം മോഷ്ടിക്കാന്‍ ഇറങ്ങിയതെന്ന് പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here