ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ ആക്രമണത്തില്‍ രണ്ട് ഉത്തര്‍പ്രദേശ് സ്വദേശികള്‍ പിടിയില്‍

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായി ദില്ലി നോയിഡയില്‍ നടന്ന ആക്രമണത്തില്‍ രണ്ട് പേർ അറസ്റ്റിൽ.  ഉത്തർപ്രദേശ് സ്വദേശികളായ രണ്ട് പേരാണ് പൊലീസ് പിടിയിലായത്. ഗവർണറുടെ വാഹനത്തിലേക്ക് വാഹനം ഇടിച്ചു കയറ്റാനായിരുന്നു ശ്രമം. അക്രമത്തിനുപയോഗിച്ച കറുത്ത സ്‌കോർപിയോ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

ALSO READ: ആലുവയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടിയെ മരിച്ചനിലയില്‍; മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍

വെള്ളിയാ‍ഴ്ച രാത്രിയാണ് സംഭവം. നോയിഡയിൽ നിന്നും ദില്ലിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അക്രമം. ഗവർണറുടെ വാഹനത്തെ പിന്തുടർന്ന് റോങ്ങ് സൈഡിലൂടെ മറ്റ് വാഹനങ്ങളെ മറികടന്ന് ഗവർണറുടെ വാഹനത്തിലേക്ക് ഇടിച്ചുകയറ്റാനായിരുന്നു ശ്രമം. സുരക്ഷാ ഉദ്യോഗസ്ഥരുടെ കൃത്യമായ ഇടപെടൽ അപകടം ഒഴിവാക്കുകയായിരുന്നു.

ALSO READ: തമിഴ്നാട്ടിലെ പടക്ക ഗോഡൗണിൽ സ്ഫോടനം; അഞ്ച് മരണം,10 പേർക്ക് പരുക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here