കണ്ണൂരില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്ക് നേരെ വധശ്രമം; മൂന്ന് പേര്‍ക്ക് പരിക്കേറ്റു, ഒരാളുടെ നില ഗുരുതരം

കണ്ണൂര്‍ മട്ടന്നൂരില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്ക് നേരെ വധശ്രമം.  മൂന്ന് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പരിക്കേറ്റവരെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. സിപിഐ എം ഇടവേലിക്കല്‍ ബ്രാഞ്ചംഗം ലതീഷ് (36), സുനോഭ് (35),റിജില്‍ (30) എന്നിവര്‍ക്കാണ് വെട്ടേറ്റത്. പഴശ്ശി ഇടിവേലിക്കലിലാണ് സംഭവം. ആര്‍എസ്എസാണ് ആക്രമണത്തില്‍ പിന്നില്ലെന്ന് സിപിഐഎം.  വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായാണ് ആക്രമണം നടത്തിയത്. പരിക്കേറ്റവരെ സിപിഐഎം കണ്ണൂര്‍ ജില്ലാ ആക്ടിങ്ങ് സെക്രട്ടറി ടി വി രാജേഷ്,സംസ്ഥാന സമിതിയംഗം എന്‍ ചന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സന്ദര്‍ശിച്ചു.

ALSO READ:  ബിജെപി അഞ്ചാം ഘട്ട സ്ഥാനാര്‍ഥി പട്ടിക; രാമായണത്തിലെ രാമനും ബോളിവുഡ് താരവും സ്ഥാനാർത്ഥികൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News