ലോറി തടഞ്ഞു നിർത്തി ആക്രമണം; കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു

തമിഴ്നാട്ടിൽ നിന്ന് വളവും ചാരവുമായി വരികയായിരുന്ന ലോറി തടഞ്ഞു നിർത്തി ആക്രമണം. ശനിയാഴ്ച്ച രാത്രിയാണ് മൂന്നംഗ സംഘം ആക്രമണം നടത്തിയത്. സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെ കൊല്ലങ്കോട് പൊലീസ് കേസെടുത്തു. ലോറി തടഞ്ഞു നിർത്തി ഡ്രൈവറേയും ക്ലീനറേയും ആക്രമിക്കുകയായിരുന്നു.

also read; പാക്കിസ്ഥാനില്‍ സ്‌ഫോടനം 40 പേര്‍ മരിച്ചു; 130 പേര്‍ക്ക് പരുക്കേറ്റു

ആക്രമണത്തിൽ ലോറിയ്ക്കും കേടുപാടുണ്ട്. ആക്രമണത്തിൽ പരുക്കേറ്റ ലോറി ഡ്രൈവർ ഉദയനും ക്ലീനർ നാസറും ചികിത്സയിലാണ്. ഉദയൻ്റെ ഉടമസ്ഥതയിലുള്ള കെ.എൽ 52 ജി 6190 മിനി ലോറിയാണ് ആക്രമികൾ തകർത്തത്. റോഡിലൂടെ ലോഡ് കൊണ്ട് പോകണമെങ്കിൽ പണം നൽകണമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ആക്രമണത്തിന് ഇരയായവർ. പതിനായിരം രൂപയാണ് ആക്രമികൾ ആവശ്യപ്പെട്ടതെന്നും മർദ്ദനത്തിന് ഇരയായവർ പറഞ്ഞു.

also read; വിമാനയാത്രക്കിടെ യാത്രക്കാരിയെയും മകളെയും സഹയാത്രികൻ ലൈം​ഗികമായി അതിക്രമിച്ചു; വിമാന കമ്പനിക്കെതിരെ നഷ്ടപരിഹാരക്കേസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News