തിരുവനന്തപുരം വെള്ളറടയിൽ പൊലീസിന് നേരെ ആക്രമണം

തിരുവനന്തപുരം വെള്ളറടയിൽ പൊലീസിന് നേരെ ആക്രമണം. കോൺഗ്രസ് പാറശ്ശാല നിയോജകമണ്ഡലം പ്രസിഡന്റ് ദസ്തഗീർ ആണ് ആക്രമിച്ചത്. കല്ലേറിൽ പൊലീസ് ഉദ്യോഗസ്ഥന്റെ തലയ്ക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. വെള്ളറട സ്റ്റേഷനിലെ സിപിഒ വിശാഖിനാണ് പരുക്കേറ്റത്. ദസ്തഗീറിനെ വെള്ളറട പൊലീസ് അറസ്റ്റ് ചെയ്തു. പനച്ചമൂട് സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംഘർഷം നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here