ഫുട്‍ബോൾ കളിക്കിടെ തർക്കം; പതിനാറുകാരന് ബിയർ കുപ്പി കൊണ്ട് കുത്തേറ്റു

ഫുട്‍ബോൾ കളിക്കുന്നതിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് വിദ്യാർഥിക്ക് ബിയർ കുപ്പി കൊണ്ട് കുത്തേറ്റു. പെരുമാതുറ സ്വദേശിയായ പതിനാറുകാരനാണ് കുത്തേറ്റത്. പൊട്ടിച്ച ബിയർ ബോട്ടിൽ കൊണ്ട് രണ്ട തവണയാണ് വിദ്യാർഥിക്ക് കുത്തേറ്റിട്ടുള്ളത്. ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം.

Also Read; കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കാലിക്കറ്റ് സർവകലാശാല സെക്ഷൻ ഓഫീസർ അറസ്റ്റിൽ

പെരുമാതുരയിലെ മുതാലപ്പൊഴി ബീച്ചിൽ ഫുട്‍ബോൾ കളിക്കുന്നതിനിടെയാണ് സംഭവം. കളിക്കുന്നതിനിടെയുണ്ടായ തർക്കത്തെ തുടർന്ന് പതിനഞ്ച് വയസുകാരൻ കൂടെ ഉണ്ടായിരുന്ന പ്ലസ് വൺ വിദ്യാർഥിയെ പൊട്ടിയ ബിയർ ബോട്ടിൽ ഉപയോഗിച്ച് കുത്തുകയായിരുന്നു. ഗുരുതര പരിക്കോടെ വിയര്ത്തി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. വിദ്യാര്‍ഥിക്കു ശസ്ത്രക്രിയ നടത്തേണ്ടിവരുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. സംഭവത്തിൽ കഠിനംകുളം പൊലീസ് കേസെടുത്തു.

Also Read; കണ്ണൂരില്‍ വനം വകുപ്പ് സംഘത്തിന് നേരെ മാവോയിസ്റ്റ് വെടിവെയ്പ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News