ടിക്കറ്റിന്റെ പേരിൽ തർക്കം: യുപിയിൽ ബസ് കണ്ടക്ടർക്ക് നേരെ ആക്രമണം

ടിക്കറ്റ് നിരക്കിനെ കുറിച്ചുണ്ടായ തർക്കത്തിനിടെ ഉത്തർപ്രദേശ് പ്രയാഗ് രാജിൽ ബസ് കണ്ടക്ടർക്ക് നേരെ ആക്രമണം. കോളേജ് വിദ്യാർഥിയാണ് ബസ് കണ്ടക്ടറെ വെട്ടിപ്പരിക്കേൽപ്പിച്ചത്.  വെള്ളിയാഴ്ചയായിരുന്നു സംഭവം. കഴുത്തിലും മറ്റ് ശരീരഭാ​ഗങ്ങളിലും വെട്ടേറ്റ കണ്ടക്‌ട‌റെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് ഡ്രൈവർ പറഞ്ഞതനുസരിച്ച് വിദ്യാർഥി ബാ​ഗിൽ കത്തി സൂക്ഷിച്ചിരുന്നു. നിലവിളി കേട്ട് തിരിഞ്ഞു നോക്കിയപ്പോഴാണ് കണ്ടക്‌ട‌ർ ആക്രമിക്കപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടതെന്നും ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെന്നും ഡ്രൈവർ പറഞ്ഞു.

ALSO READ: സൗമ്യ വിശ്വനാഥ് വധക്കേസ്; നാല് പ്രതികൾക്ക് ജീവപര്യന്തം

പ്രതിയെ പൊലീസ് ക്യാമ്പസിൽ വെച്ച് പിടികൂടി. ആക്രമണത്തിന് ശേഷം വിദ്യാർഥി  കോളേജ് ക്യാമ്പസിൽ ഒളിക്കുകയായിരുന്നു. അതേസമയം  ആക്രമണത്തിനുപയോ​ഗിച്ച കത്തി വീണ്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ ഇയാൾ പൊലീസിന് നേരെയും വെടിയുതിർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News