കെ സ്വിഫ്റ്റ് ബസിലെ ആക്രമണം; യുവാവിനെതിരെ കേസെടുത്തു

യാത്രക്കാരിയായ യുവതിയെ കെ സ്വിഫ്റ്റ് ബസില്‍ വെച്ച് കുത്തിപരുക്കേൽപ്പിച്ച സംഭവത്തിൽ യുവാവിനെതിരെ കേസെടുത്ത് തിരൂരങ്ങാടി പൊലീസ്. വധശ്രമത്തിനാണ് കേസെടുത്തത്
യുവാവ് യുവതിയെ ആക്രമിച്ചത് ബാഗിൽ കരുതിയ കത്തി ഉപയോഗിച്ചെന്ന് തിരൂരങ്ങാടി സിഐ കെടി ശ്രീനിവാസൻ വ്യക്തമാക്കി.

മൂന്നാറില്‍ നിന്നും ബംഗളൂരിലേക്ക് പോകുന്ന വഴി മലപ്പുറം വെണ്ണിയൂരില്‍ എത്തിയപ്പോഴാണ് സംഭവം. ആക്രമണ ശേഷം യുവാവ് സ്വയം കഴുത്തറുത്തു.യുവതിക്ക് നെഞ്ചിലാണ് കുത്തേറ്റത്. ഗൂഢല്ലൂര്‍ സ്വദേശിയായ സീതയാണ് സനില്‍ എന്നയാളില്‍ നിന്നും ആക്രമണം നേരിട്ടത്. മുന്‍കൂട്ടി ആസൂത്രണം ചെയ്ത് ആക്രമിച്ചതെന്നാണ് സൂചന. അങ്കമാലിയില്‍ നിന്നാണ് യുവതി ബസില്‍ കയറിയത്. മലപ്പുറം വെണ്ണിയൂരെത്തിയപ്പോള്‍ പിറകിലെ സീറ്റില്‍ നിന്നും മുന്നിലേക്ക് വന്ന യുവാവ് യുവതിയുടെ നെഞ്ചിലേക്ക് കുത്തുകയായിരുന്നു. ഉടന്‍ ഇവരെ യാത്രക്കാരും ബസ് ജീവനക്കാരും ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇരുവരേയും പ്രാഥമിക ചികിത്സയ്ക്ക് ശേഷം തിരൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും മാറ്റി.

സീതയും സനിലും മുന്‍പ് പരിചയക്കാരായിരുന്നുവെന്നാണ് വിവരം. യുവാവിന്റെ നില ഗുരുതരമായി തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys