
ആരോഗ്യ മന്ത്രി വീണാ ജോർജ്ജിനെതിരായ ആക്രമണം ആസൂത്രിതമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട്. കേരളത്തിൻ്റെ ആരോഗ്യ മേഘല കൈയ്യടക്കി വെച്ച വൻകിട കുത്തകളെ ഒഴിവാക്കി, മികച്ച സർക്കാർ ആശുപത്രികൾ ഉണ്ടാക്കിയതാണ്, കെ എസ് യു പ്രവർത്തകർ മന്ത്രിക്ക് നേരേ ആക്രമണം നടത്താൻ കാരണമെന്നുമാണ് വ്യന്ദാ കാരാട്ടിന്റെ ആരോപണം. വീണാ ജോർജിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി, എൽഡിഎഫ് കുമ്പനാട് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വൃന്ദാ കാരാട്ട്.
ഒരു വനിതാ മന്ത്രിയെ ആക്രമിച്ച സംഭവം ഇന്ത്യയിൽ തന്നെ ആദ്യത്തെതാണ്. ആരോഗ്യം വിദ്യാഭ്യാസം ഭക്ഷ്യ സുരക്ഷ തുടങ്ങിയ സകല മേഖലകളിലും കേരളം ഒന്നാമതാണ്. നീതി ആയോഗ് എന്ന കേന്ദ്ര ഗവൺമെൻ്റ് സ്ഥാപനത്തിൻ്റെ റിപ്പോർട്ട് പരിശോധിച്ച് നോക്കിയാൽ, ഈ കാര്യങ്ങൾ വ്യക്തമാകും.
Also read: ‘കോൺഗ്രസിൽ നുണ പറച്ചിൽ ഒരു പകർച്ചവ്യാധി പോലെ പടരുന്നു’: ഡോ. ജോൺ ബ്രിട്ടാസ് എംപി
കേരളം മാത്രമാണ് ഇന്ത്യയുടെ ഭരണഘടനാ മൂല്ല്യങ്ങൾ സംരക്ഷിക്കുന്നത്. മോദിജിയും രാഹുലും ബാഗേജുകളിൽ നുണ നിർമ്മാൺ മെഷിനുമായാണ് കേരളത്തിൽ വന്ന് പോകുന്നതെന്നും വൃന്ദാ കാരാട്ട് ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി നിയോജക മണ്ഡലം കൺവീനർ, എം വി സഞ്ചു എന്നിവർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

