അട്ടപ്പാടിയില്‍ പശുവിനെ ആക്രമിച്ച് ഒറ്റയാന്‍

അട്ടപ്പാടി ചിറ്റൂര്‍ വെങ്കക്കടവില്‍ മേയാന്‍ വിട്ടിരുന്ന പശുവിനെ ആക്രമിച്ച് കാട്ടാന. വെങ്കകടവ് ഊരിലെ നഞ്ചന്റെ പശുവിനെയാണ് കാട്ടാന ആക്രമിച്ചത്. കഴുത്തിന്റെ ഇരുഭാഗത്തും കൊമ്പുകൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചിട്ടുണ്ട്. ആഴത്തിലുള്ള മുറിവുകളില്‍ നിന്നും ചോരയോലിക്കുന്ന അവസ്ഥയിലാണ് പശു.

Also Read: പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

ഇന്നലെ വൈകുന്നേരം വെങ്കക്കടവില്‍ ഊരിന് സമീപം മേയാന്‍ വിട്ട പശുവിനെയാണ് കാട്ടാന ആക്രമിച്ചത്. പശുവിന്റെ കഴുത്തിന്റെ ഇരുഭാഗത്തും ആന കൊമ്പുകൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചിട്ടുണ്ട്. ആക്രമണത്തില്‍ ആഴത്തിലുള്ള മുറിവുകളാണ് പശുവിന് ഉണ്ടായത്. കഴുത്തില്‍ നിന്ന് ചോരയോലിക്കുന്ന അവസ്ഥയിലായ പശുവിന് ആഹാരം പോലും കഴിക്കാന്‍ പറ്റാത്ത അവസ്ഥയാണ്.

Also Read: ആയിരം രൂപയ്ക്ക് വേണ്ടി സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദനം; നാല് പ്രതികള്‍ റിമാന്‍ഡില്‍

കാട്ടാനകളുടെ നിരന്തരമായ ശല്യം കാരണം ഈ പ്രദേശത്ത് കൃഷി ചെയ്യാനോ കന്നുകാലികളെ വളര്‍ത്താനോ പറ്റാത്ത അവസ്ഥയിലായിരിക്കുകയാണ് എന്ന് ആദിവാസി കൂടിയായ നഞ്ചന്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News