ഹോളി ആഘോഷത്തിനിടെ പഞ്ചാബിൽ ആക്രമണം

Attack in Holi

ഹോളി ആഘോഷത്തിനിടെ പഞ്ചാബിൽ ആക്രമണം. ഇരു വിഭാഗങ്ങൾ തമ്മിൽ കല്ലേറുണ്ടായി. പഞ്ചാബിലെ ലുധിയാനയിലാണ് വാക്കുതർക്കത്തിന് പിന്നാലെ കല്ലേർ ഉണ്ടായത്. കല്ലേറിൽ നിരവധി പേർക്ക് പരുക്കേറ്റതായി പൊലീസ്. കണ്ടാൽ അറിയാവുന്നവർക്ക് എതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായും പൊലീസ് വ്യക്തമാക്കി.

അതിനിടെ മഹാരാഷ്ട്രയിലെ താനെയിൽ ചായം കഴുകാൻ പുഴയിൽ ഇറങ്ങിയ നാല് കുട്ടികൾ മുങ്ങി മരിച്ചു.ഇന്നലെ വൈകീട്ട് 6 മണിയോടെയാണ് സംഭവം.അതേ സമയം ഉത്തർപ്രദേശിലെ സംഭൽ , വാരണാസി, മധുര, എന്നിവിടങ്ങളിൽ വൻ സുരക്ഷാ സന്നാഹങ്ങളോടെയാണ് ഹോളി ആഘോഷം നടന്നത്. ഹോളി ആഘോഷത്തിന്റെ ഭാഗമായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വെള്ളിയാഴ്ച പ്രാർത്ഥനയിൽ സമയമാറ്റം വരുത്തിയിരുന്നു.

Also Read: തർക്കം അവസാനിച്ചത് ആൾക്കൂട്ട ആക്രമണത്തിൽ യാത്രക്കാരെ ആക്രമിച്ച കേസിൽ 14 പേർ അറസ്റ്റിൽ, സംഭവം അഹമ്മദാബാദിൽ

അത്സമയം, പഞ്ചാബില്‍ അമൃത്സറിലെ സുവര്‍ണ ക്ഷേത്ര സമുച്ഛയത്തില്‍ വെച്ച് ഇരുമ്പ് വടി കൊണ്ട് ആക്രമണം. അഞ്ച് പേര്‍ക്ക് പരുക്കേറ്റതായി പൊലീസ് പറഞ്ഞു. ആളെ അറസ്റ്റ് ചെയ്യുകയും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കുകയും ചെയ്തിട്ടുണ്ട്.

ഗുരു റാം ദാസ് ലങ്കാര്‍ അഥവാ സമൂഹ അടുക്കളയ്ക്ക് സമീപമായിരുന്നു ആക്രമണം. ഇതോടെ അവിടെ സന്നിഹിതരായിരുന്ന വിശ്വാസികളും നാട്ടുകാരും പരിഭ്രാന്തരായി. പരുക്കേറ്റവരില്‍ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ് ജി പി സി)യിലെ രണ്ട് സേവകരും ഉള്‍പ്പെടുന്നു. പരുക്കേറ്റവരില്‍ ഒരാളെ അമൃത്സറിലെ ശ്രീ ഗുരു റാം ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ചില്‍ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News