മഹാരാഷ്ട്രയിൽ പശുക്കടത്തിനെ ചൊല്ലി ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു

മഹാരാഷ്ട്രയിലെ നന്ദേഡിലെ കിൻവാട്ട് താലൂക്കിൽ പശുക്കടത്തിൻ്റെ പേരിൽ ആക്രമണം. ശിവാനി ഗ്രാമത്തിൽ ഇന്നലെ രാത്രി പശുക്കടത്തുകാരും പശു സംരക്ഷകരും തമ്മിൽ ഏറ്റുമുട്ടിയതായിട്ടാണ് റിപ്പോർട്ടുകൾ. അക്രമത്തിൽ ഒരാൾ കൊല്ലപ്പെടുകയും ആറ് പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

Also Read: ഒഡീഷ ട്രെയിൻ ദുരന്തം: മുസ്ലിം എഞ്ചിനീയർ ഒളിവിലാണ് എന്ന വ്യാജ പ്രചരണത്തിനെതിരെ റെയിൽവേ

അക്രമം നടത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് , മരിച്ചവരുടെ ബന്ധുക്കൾ സർക്കാർ ആശുപത്രിക്ക് മുന്നിലെ റോഡ് ഉപരോധിച്ചു. പ്രതികളെ പിടികൂടുന്നത് വരെ മൃതദേഹം ഏറ്റെടുക്കില്ലെന്നും ഇവർ പറഞ്ഞു. സ്‌പെഷ്യൽ ഇൻസ്‌പെക്ടർ ജനറൽ ഓഫ് പൊലീസ് ശശികാന്ത് മഹാവർക്കറും ജില്ലാ പൊലീസ് സൂപ്രണ്ട് ശ്രീകൃഷ്ണ കൊക്കാട്ടെയും സ്ഥലത്തെത്തി നാട്ടുകാരെ അനുനയിപ്പിച്ചു.

ശിവാനി മേഖലയിൽ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. ഐപിസി 4, 25 വകുപ്പുകൾ പ്രകാരവും 1959 ലെ ആയുധ നിയമത്തിലെ 302, 307, 143, 147, 148, 159, 427 എന്നീ വകുപ്പുകൾ പ്രകാരവും അജ്ഞാതരായ അക്രമികൾക്കെതിരെ ഇസ്ലാപൂർ പൊലീസ് കേസെടുത്തു. അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News