“ശബരിമലയെ മുൻനിർത്തി കേരളത്തിൽ ധ്രുവീകരണത്തിനുള്ള ശ്രമം നടക്കുന്നു”: വി വസീഫ്

ശബരിമലയെ മുൻനിർത്തി സംസ്ഥാനത്ത് ധ്രുവീകരണത്തിനുള്ള ശ്രമം നടക്കുന്നതായി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. ബിജെപിയും – കോൺഗ്രസും തമ്മിൽ അന്തർധാര സജീവമാണെന്നും ഗവർണർ ഇവരുടെ ഇടനിലക്കാരനായി പ്രവർത്തിക്കുകയാണെന്നും കുറ്റപ്പെടുത്തിയ വസീഫ് സെനറ്റ് അംഗങ്ങളായി ഗവർണർ നിർദേശിച്ച പേരുകൾ ഇത് വ്യക്തമാക്കുന്നതായും ആരോപിച്ചു.

Also Read; ശബരിമല മണ്ഡലകാലം മുതലെടുക്കാൻ വന്ദേ ഭാരതിനെ പാളത്തിലിറക്കി റെയിൽവേ

സംസ്ഥാനത്തെ സർവ്വകലാശാല സെനറ്റുകളിലേക്ക് ചാൻസിലർ കൂടിയായ ഗവർണർ നാമനിർദ്ദേശം ചെയ്യുന്നവർ സംഘപരിവാറുകാർ മാത്രമല്ലെന്നും യുഡിഎഫുകാരുമുണ്ടെന്നുമാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി വസീഫ് പറഞ്ഞു. ആർഎസ്എസിന് വേണ്ടി എന്തൊക്കെ ചെയ്യാം എന്നാണ് ഗവർണർ നോക്കുന്നതെന്നും ഗവർണറെ നിയന്ത്രിക്കാനോ, ഇദ്ദേഹത്തിനെതിരെ പ്രതികരിക്കാനോ യുഡിഎഫ് തയ്യാറാകുന്നില്ലെന്നും വസീഫ് കുറ്റപ്പെടുത്തി.

Also Read; ഇന്ത്യയിലെ റോഡപകടങ്ങൾ കൂടുകയും ലോകത്തിൽ കുറയുകയും ചെയ്യുന്നു; ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക് പുറത്ത്

കോൺഗ്രസ് ബിജെപിക്ക് പഠിക്കുകയാണ്. ശബരിമലയെ മുൻനിർത്തി ധ്രുവീകരണത്തിന് ശ്രമിക്കുന്നുവെന്നും യൂത്ത് കോൺഗ്രസ് ശബരിമലയിൽ നുണപ്രചരണങ്ങൾ നടത്തുന്നതായും വസീഫ് ആരോപിച്ചു. രാഷ്ട്രീയ ലാഭത്തിനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും ഇതിനെ ജനങ്ങൾ തിരിച്ചറിഞ്ഞു ചെറുക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here