കൊച്ചിയിൽ യുവതിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ

കൊച്ചിയിൽ യുവതിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം. ഗുരുതരമായി പരുക്കേറ്റ നീനുവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് നീനുവിന്റെ ഭര്‍ത്താവ് ആര്‍ഷലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം ഇടപ്പള്ളി ടോൾ ജംഗ്ഷന് സമീപമുള്ള എ കെ ജി റോഡിലാണ് സംഭവം. രാവിലെ ഏകദേശം 9.30 ഓടെയാണ് സംഭവം നടക്കുന്നത്. രാവിലെ ജോലിക്ക് പോവുകയായിരുന്ന നീനുവിനെ വഴിയിൽ വച്ച് തടഞ്ഞു, ഭർത്താവ് ആർഷൽ കത്തികൊണ്ട് കഴുത്തിൽ കുത്തുകയായിരുന്നു.

Also Read: വിഴിഞ്ഞം തുറമുഖത്തേക്ക് പോയ ലോറിയിൽ നിന്ന് കരിങ്കല്ല് തെറിച്ചുവീണ് വിദ്യാർത്ഥി മരിച്ച സംഭവം; കുടുംബത്തിന് സഹായം ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

കുത്തേറ്റ നീനു സമീപത്തുള്ള കടയിലേക്ക് ഓടിച്ചെന്ന് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. കുടുംബ വഴക്കാണ് അക്രമത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം. പ്രതി സ്ഥിരമായി നീനുവിന്റെ വീട്ടിൽ ചെന്ന് വഴക്കുണ്ടാക്കാറുണ്ടെന്ന് നഗരസഭ കൗൺസിലർ മനോജ് പറഞ്ഞു. ആക്രമണത്തിന് ശേഷം പ്രതി നേരിട്ട് കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ ചെന്ന് കീഴടങ്ങുകയായിരുന്നു.

Also Read: വീട്ടിലെത്തി കൂട്ടുകാരന്റെ 2 മക്കളെ യുവാവ് കഴുത്തറുത്ത് കൊന്നു; പിടികൂടുന്നതിനിടെ പൊലീസിനെ വെടിവെച്ച് പ്രതി; യുവാവിനെ വെടിവെച്ച് കൊന്ന് പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News