
കോട്ടയം പനച്ചിക്കാട് നെല്ലിക്കലിൽ ഡ്രൈവറെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമം. പിക്കപ്പ് ഡ്രൈവറായ പനച്ചിക്കാട് സ്വദേശി മഹേഷിനെയാണ് അച്ഛനും മകനും ചേർന്ന് കൊലപ്പെടുത്താൻ ശ്രമിച്ചത്. നെല്ലിക്കൽ സ്വദേശികളായ സുഭാഷ്, മകൻ സൗരവ് എന്നിവർ ചേർന്നാണ് ആക്രമിച്ചത്. ഇരുവരും ചേർന്ന് കമ്പിവടി ഉപയോഗിച്ച് മഹേഷിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സാമ്പത്തിക തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് വിവരം. ക്രൂര മർദ്ദനത്തിന്‍റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഗുരുതരമായി പരിക്കേറ്റ മഹേഷിനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പ്രതികളെ ചിങ്ങവനം പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
News summary: In Nellikal, Panachikkad, Kottayam, a father and son allegedly attempted to murder Mahesh, a pickup driver from Panachikkad. It is reported that a financial dispute led to the violence. Footage of the brutal beating was released.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here