
ആദിവാസി സ്ത്രീയെ വീട്ടിൽക്കയറി പീഡിപ്പിക്കാൻ ശ്രമിച്ചയാളെ റിമാൻഡ് ചെയ്തു. ഈങ്ങാപ്പുഴ കക്കാട് സ്വദേശി ലത്തീഫാണ് റിമാൻഡിലായത്. താമരശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. താമരശ്ശേരി പുതുപ്പാടിയിലാണ് ഞായറാഴ്ച ഉച്ചയ്ക്ക് 12.30ന് സംഭവം. ലൈംഗിക ഉദ്ദേശത്തോടെ സ്ത്രീയുടെ വീടിനുള്ളിൽ അതിക്രമിച്ചു കയറി സ്ത്രീയെ കടന്നുപിടിച്ചു എന്നാണ് കേസ്. തള്ളിമാറ്റി പുറത്തേക്ക് ഓടിയ സ്ത്രീയെ പിന്തുടർന്ന് വഴിയിൽ വച്ച് കയറിപ്പിടിച്ചതായും പരാതിയിൽ പറയുന്നു.
ALSO READ:ഫേസ്ബുക്കിൽ പ്രകോപനപരമായ പോസ്റ്റുകളിട്ട ആസാം സ്വദേശിയെ കോടതിയിൽ ഹാജരാക്കി
പുലിപ്പല്ല് ലഭിച്ചത് തമിഴ്നാട്ടിലെ ആരാധകനിൽ നിന്ന്; വേടനെ വനം വകുപ്പിന് കൈമാറി പൊലീസ്
കഞ്ചാവ് കേസിൽ അറസ്റ്റിലായ റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളിയെ ഹിൽ പാലസ് പൊലീസ് വനം വകുപ്പിന് കൈമാറി. പുലിപ്പല്ല് ലോക്കറ്റായി ധരിച്ചതിന് വനം വകുപ്പ് എടുത്ത കേസിലാണ് നടപടി. ലോക്കറ്റ് തമിഴ്നാട്ടിലുള്ള ആരാധകൻ നൽകിയതാണെന്നാണ് വേടൻ നൽതിയ മൊഴി. വേടനെ വനം വകുപ്പ് കസ്റ്റഡിയിൽ എടുത്തു. അനധികൃതമായി പുലിപ്പല്ല് കൈവശം വെച്ചു മൃഗവേട്ട എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. വേടനെ വനം വകുപ്പ് ഉദ്യോഗസ്ഥർ ഉടൻ കോടനാടേക്ക് കൊണ്ടുപോകും. നാളെ പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കും. അതേസമയം കഞ്ചാവ് കേസിൽ വേടനും ഒപ്പമുള്ള എട്ടു പേർക്കും സ്റ്റേഷൻ ജാമ്യം ലഭിച്ചു.
ഫ്ലാറ്റിൽ എത്തിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ഫ്ലാറ്റിന് പുറത്തുള്ള വേടൻ്റെയും സുഹൃത്തുക്കളുടെയും വാഹനങ്ങളിൽ പോലീസ് പരിശോധന നടത്തി. കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയ കേസിലാണ് റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളി അറസ്റ്റിലാകുന്നത്. കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നും അഞ്ച് ഗ്രാം കഞ്ചാവാണ് പൊലീസ് പിടികൂടിയത്. ഹിൽപാലസ് പൊലീസാണ് ഫ്ലാറ്റിൽ പരിശോധന നടത്തിയത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കസ്റ്റഡിയിലെടുത്ത വേടൻ കഞ്ചാവ് ഉപയോഗിച്ചതായി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇതിനിടെയാണ് പുലിയുടെ പല്ല് കൂടി വേടനിൽനിന്ന് കണ്ടെത്തിയിരിക്കുന്നത്.

കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here