യൂണിഫോം വലിച്ചുകീറി; നാഗ്പൂരില്‍ സംഘര്‍ഷത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമം

മഹാരാഷ്ട്രയില്‍ ഔറംഗസേബിന്റെ ശവകുടീരത്തെച്ചൊല്ലി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അന്തരീക്ഷം ചൂടുപിടിച്ചിരിക്കുകയാണ്. ഈ ശവക്കുഴി നീക്കം ചെയ്യണമെന്ന ആവശ്യമാണ് ഹിന്ദു സംഘടനകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായി വിശ്വഹിന്ദു പരിഷത്ത് കഴിഞ്ഞ ദിവസം നടത്തിയ പ്രതിഷേധമാണ് കലാപത്തില്‍ കലാശിച്ചത്.

നാഗ്പൂരില്‍ നിലവില്‍ സംഘര്‍ഷഭരിതമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. സംഘര്‍ഷം നിയന്ത്രിക്കാനെത്തിയ വനിതാ പോലീസ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവവും നടന്നു. സ്ഥലത്തുണ്ടായിരുന്ന മറ്റ് വനിതാ പോലീസ് ഉദ്യോഗസ്ഥരെയും പ്രതിഷേധക്കാര്‍ അധിക്ഷേപിക്കുകയും അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.

Also Read :ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ് സ്പെഷ്യൽ ഡ്രൈവ്: കൽപ്പറ്റയിൽ ഹെറോയിനും കഞ്ചാവുമായി മൂന്ന് പേര്‍ അറസ്റ്റില്‍

ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ മൂന്ന് സോണുകളിലെയും വിപണികള്‍ അടച്ചിടാനാണ് നിര്‍ദ്ദേശം. . അവശ്യവസ്തുക്കള്‍ ഒഴികെയുള്ള എല്ലാ ബിസിനസുകളും ബുധനാഴ്ച അടച്ചിരിക്കുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കല്ലാതെ ആരും വീട് വിട്ട് പുറത്തിറങ്ങരുതെന്നും 5 പേരില്‍ കൂടുതല്‍ ഒത്തുകൂടരുതെന്നും നിര്‍ദ്ദേശമുണ്ട്.

നാഗ്പൂര്‍ കലാപം ചൂണ്ടിക്കാട്ടി എംപി രേണുക ചൗധരി രാജ്യസഭയില്‍ ഒരു അടിയന്തര പ്രമേയം അവതരിപ്പിച്ചു, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഇന്ന് നിയമസഭയില്‍ പ്രസ്താവന അവതരിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News