പി.എസ്.സി പരീക്ഷയില്‍ ആള്‍മാറാട്ട ശ്രമം; ഹാള്‍ടിക്കറ്റ് പരിശോധനക്കിടെ പരീക്ഷയെഴുതാനെത്തിയ ആള്‍ ഇറങ്ങിയോടി

പി.എസ്.സി പരീക്ഷയ്ക്കിടെ ആള്‍മാറാട്ട ശ്രമം. തിരുവനന്തപുരം പൂജപ്പുര ചിന്നമ്മ മെമ്മോറിയില്‍ ഗേള്‍സ് സ്‌കൂളില്‍ പി.എസ്.സി ഹാള്‍ടിക്കറ്റ് പരിശോധനയ്ക്കിടെയാണ് പരീക്ഷ എഴുതാനെത്തിയ ആള്‍ ഇറങ്ങിയോടിയത്. രാവിലെ നടന്ന യൂണിവേഴ്സിറ്റി എല്‍ജിഎസ് പരീക്ഷയിലാണ് സംഭവം നടന്നത്.

ALSO READ:‘ഔറംഗസേബ് പള്ളി പണിതത് കൃഷ്ണജന്മഭൂമിയിലെന്ന വാദം’: ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയെ ചോദ്യംചെയ്ത് സോഷ്യല്‍ മീഡിയ

പരീക്ഷാഹാളില്‍ തിരിച്ചറിയല്‍ കാര്‍ഡുമായി ഒത്തുനോക്കിയുള്ള ഇന്‍വിജിലേറ്ററിന്റെ വെരിഫിക്കേഷനിടെയാണ് ആള്‍മാറാട്ടത്തിനെത്തിയ ആള്‍ ഇറങ്ങിയോടിയത്. ഇന്‍വിജിലേറ്റര്‍ക്ക് സംശയം തോന്നി. ഇദ്ദേഹം സംശയം പ്രകടിപ്പിക്കുന്നതിനിടെ പരീക്ഷ എഴുതാനെത്തിയ ആള്‍ ഇറങ്ങി ഓടുകയായിരുന്നു. പിന്നാലെയാണ് ആള്‍മാറാട്ടത്തിനുള്ള ശ്രമം നടന്നതായി പൂജപ്പുര പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ALSO READ:അസമത്വത്തിനെതിരെ ആര് സമരം നടത്തിയാലും പിന്തുണയ്ക്കും: ഡി കെ ശിവകുമാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News