
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ നഗ്നത പ്രദർശനം നടത്തി പീഡിപ്പിക്കാൻ ശ്രമിച്ച വയോധികന് കഠിന തടവും പിഴയും വിധിച്ച് കോടതി. കാട്ടാക്കട കുളത്തുമ്മൽ കുറുവാക്കോണം സ്വദേശി 65 വയസ്സുള്ള സത്യദാസിനാണ് കാട്ടാക്കട അതിവേഗ നാലു വർഷത്തെ കഠിന തടവും 30000 രൂപ പിഴയും ശിക്ഷ വിധിച്ചത്.
2020 ജനുവരി 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അയൽവാസിയായ കുട്ടിയെ കാച്ചിൽ നൽകാനെന്ന പേരിൽ പ്രതി തന്റെ വീട്ടിൽ വിളിച്ചുവരുത്തുകയായിരുന്നു. ശേഷം ഇയാൾ തന്റെയും കുട്ടിയുടെയും വസ്ത്രങ്ങൾ അഴിച്ചു മാറ്റുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.
ALSO READ: കോഴിക്കോട് ഏഴുവയസ്സുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമമെന്ന് പരാതി; രണ്ട് കർണാടക സ്വദേശികൾ പിടിയിൽ
ആ സമയം ഓടി വന്ന കുട്ടിയുടെ മാതാവ് അലറി വിളിച്ചതിനെ തുടർന്ന് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ മനം നൊന്ത് ആത്മഹത്യക്ക് ശ്രമിച്ച കുട്ടിയെ ആശുപത്രിയിൽ എത്തിച്ചതിനെ തുടർന്ന് ഡോക്ടറാണ് പോലീസിനോട് വിവരം പറയുകയും ഇയാൾക്കെതിരെ കേസ് എടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തത്. കേസിൽ പ്രോസിക്യുഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കറ്റ് ഡി ആർ പ്രമോദ് കോടതിയിൽ ഹാജരായി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

