
സ്വന്തമായി വാഹനമില്ല. എന്നാൽ വാഹനമോടിക്കാൻ അറിയാം. അങ്ങനെയുള്ളവർ പൊതുവെ വാഹനങ്ങൾ വാടകയ്ക്ക് എടുക്കാറാണ് പതിവ്. ഈ രീതി ആദ്യകാലങ്ങളിൽ ഗോവ പോലുള്ള വിനോദസഞ്ചാര മേഖലകളിൽ മാത്രമായിരുന്നു കണ്ടുവന്നിരുന്നത്. എന്നാൽ കേരളത്തിലെത്തുന്നവരും ആ രീതി പതിവാക്കിയിരിക്കുകയാണ്.
വാഹനമോടിക്കാൻ അറിയാത്ത സഞ്ചാരികളും കേരളത്തിൽ കുറച്ചുകാലം താമസിക്കാൻ എത്തുന്നവരുമാണ് വാഹനങ്ങൾ വാടകയ്ക്കെടുത്ത് ഉപയോഗിക്കുന്നത്. എന്നാൽ ഇതിനുപിന്നിലെ നിയമവശങ്ങളും അപകടസാധ്യതകളും പലരും ശ്രദ്ധിക്കുന്നില്ല. ഇപ്പോഴിതാ മോട്ടോർ വാഹന വകുപ്പ് വാഹനങ്ങൾ വാടകയ്ക്ക് എടുക്കുന്നതുമായി ബന്ധപ്പെട്ട് കർശന നിർദ്ദേശങ്ങൾ പുറത്തുവിട്ടിരിക്കുകയാണ്. മോട്ടോർ വാഹനവകുപ്പിന്റെ പ്രധാന നിർദ്ദേശങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.
നമ്മുടെ വാഹന സംബന്ധമായ സ്വകാര്യ ആവശ്യങ്ങൾക്ക് നാം പലപ്പോഴും വാഹനങ്ങൾ വാടകയ്ക്കെടുത്ത് ഉപയോഗിക്കുന്നവരാണ്. എന്നാൽ വാടകയ്ക്ക് കൊടുക്കുന്ന വാഹനങ്ങൾ നിയമവിധേയമാണെന്നും അവയ്ക്ക് പ്രത്യേകം രജിസ്ട്രേഷൻ ഉണ്ടെന്നും നമ്മൾ എത്രപേർക്ക് അറിയാം.പ്രവാസികൾ അടക്കം നമ്മുടെ നാട് കാണാൻ വരുന്ന വിദേശികൾ, ആഭ്യന്തര ടൂറിസ്റ്റുകൾ ഉൾപ്പെടെ നിരവധി ആളുകൾ അവരുടെ യാത്ര ആവശ്യങ്ങൾക്ക് വാഹനങ്ങൾ വാടകയ്ക്ക് എടുക്കുന്നുണ്ട്.
ALSO READ:ലോണെടുത്ത് യൂസ്ഡ് കാർ വാങ്ങാൻ പ്ലാനുണ്ടോ ? എന്നാൽ ഇക്കാര്യങ്ങൾ ഓർമ്മയിൽ വയ്ക്കണേ
വെള്ള പ്രതലത്തിൽ കറുത്ത അക്ഷരങ്ങളിൽ നമ്പർ പ്ലേറ്റുകൾ ഉള്ള സ്വകാര്യ വാഹനങ്ങൾ പലപ്പോഴും ഇത്തരം ആവശ്യങ്ങൾക്കായി വാടക ഇനത്തിൽ നൽകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് നിയമവിരുദ്ധവും , അപകടങ്ങൾ സംഭവിച്ചാൽ മറ്റു നിയമ കുരുക്കുകൾക്കും ഇടയാക്കുന്ന ഒരു കുറ്റകൃത്യമാണ്. അതുകൊണ്ട് വാഹനങ്ങൾ വാടകക്ക് എടുക്കുമ്പോൾ ഒരു സാധാരണക്കാരനെ സംബന്ധിച്ച് അയാൾക്ക് സ്വയം നോക്കി മനസ്സിലാക്കാൻ സാധിക്കുന്ന ഒരു കാര്യമാണ് ഇത്തരം വാഹനങ്ങളുടെ നമ്പർ പ്ലേറ്റിലെ വ്യത്യസ്ത.
അതായത് നിയമാനുസൃതമായി വാടകയ്ക്ക് നൽകുന്ന വാഹനങ്ങൾക്ക് അവയുടെ നമ്പർ പ്ലേറ്റിൽ. കറുത്ത പ്രതലത്തിൽ മഞ്ഞ നിറത്തിലുള്ള അക്ഷരങ്ങൾ ആയിരിക്കും പ്രദർശിപ്പിച്ചിട്ടുണ്ടാകുക.കേന്ദ്രമോട്ടോർ വാഹന നിയമം സെക്ഷൻ 75 പ്രകാരമാണ് റെന്റ് എ ക്യാബ് സ്കീമിന് ലൈസൻസ് നൽകുന്നത്. ഇന്ത്യയിൽ എവിടെ പോയാലും ഈ നിയമം പ്രാബല്യത്തിൽ ഉള്ളതാണ്. അതുകൊണ്ടുതന്നെ നിയമാനുസൃതമായ വാടക വാഹനങ്ങളെ തിരിച്ചറിയാൻ നമുക്ക് ഈ രീതി ഉപയോഗിക്കാവുന്നതാണ്.
കേരളത്തിൽ ലൈസൻസ് ഉള്ള പതിമൂന്നിൽ അധികം സ്ഥാപനങ്ങളുടെ പതിനായ്യായിരത്തിൽ അധികം വാഹനങ്ങൾ ഇന്ന് നിരത്തിൽ ഈ ആവശ്യത്തിന് സജ്ജമാണ് . ലൈസൻസ് ഇല്ലാത്ത ഏജൻസികളിൽ നിന്ന് വാടകക്ക് വാഹനങ്ങൾ വാങ്ങി ഉപയോഗിക്കുന്നത് നിയമപ്രശ്നങ്ങൾക്കും മറ്റു ബുദ്ധിമുട്ടുകൾക്കും ഇൻഷുറൻസ് അടക്കമുള്ള കാര്യങ്ങൾക്കും തടസം നേരിടാമെന്നാണ് മോട്ടോർ വാഹന വകുപ്പ് നിർദ്ദേശിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

