
നാട്ടിക മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായാൽ പിന്തുണയ്ക്കാമെന്ന കോൺഗ്രസിൻ്റെ വാഗ്ദാനം വിശ്വസിച്ച് സിപിഐയിൽ നിന്ന് രാജിവെച്ച സിസി മുകുന്ദൻ ബി ജെ പി അംഗത്വം സ്വീകരിച്ചു. തൃശൂരിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസായ നമോ ഭവനിൽ എത്തിയാണ് അദ്ദേഹം ഔദ്യോഗികമായി ബിജെപി അംഗത്വം സ്വീകരിച്ചത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ നാട്ടിക മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായി സി.സി. മുകുന്ദൻ തന്നെ ജനവിധി തേടുമെന്നാണ് സൂചന.
സിപിഐയിൽ നിന്ന് രാജി വെച്ച് യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കാനിരുന്ന മുകുന്ദൻ, കോൺഗ്രസ് തന്നെ വഞ്ചിച്ചുവെന്ന ആരോപണത്തിന് പിന്നാലെയാണ് ഇപ്പോൾ ബിജെപി പാളയത്തിൽ എത്തിയിരിക്കുന്നത്. നാട്ടികയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായാൽ പിന്തുണയ്ക്കാമെന്ന കോൺഗ്രസ് നേതൃത്വത്തിന്റെ ഉറച്ച വാഗ്ദാനം വിശ്വസിച്ചാണ് അദ്ദേഹം ആദ്യം പാർട്ടി വിട്ടത് .
ALSO READ : നാട്ടികയിൽ സി സി മുകുന്ദനെ കൈവിട്ട് കോൺഗ്രസ്
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും ഇതുമായി ബന്ധപ്പെട്ട് മുകുന്ദനുമായി ചർച്ചകൾ നടത്തിയിരുന്നു. ഈ ഉറപ്പിന്മേൽ താൻ സ്വതന്ത്രനായി മത്സരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ അവസാന നിമിഷം കോൺഗ്രസ് വാക്കുമാറ്റിയതോടെയാണ് നാടകീയമായ ഈ കൂടുമാറ്റം സംഭവിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

