ആറ്റുകാല്‍ പൊങ്കാല: അധിക സര്‍വീസുകളും ബജറ്റ് ടൂറിസവും ഒരുക്കി കെ എസ് ആര്‍ ടി സി

attukal-pongala-ksrtc

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് കെ എസ് ആര്‍ ടി സി അധിക സര്‍വീസുകളും ബജറ്റ് ടൂറിസവും ഒരുക്കും. കിഴക്കേകോട്ടയില്‍ നിന്ന് 20 ബസുകള്‍ ചെയിന്‍ സര്‍വീസായി ക്ഷേത്രത്തെ ബന്ധിച്ചുകൊണ്ട് സര്‍വീസ് നടത്തുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 4000 സ്ത്രീകളെ ആറ്റുകാല്‍ ക്ഷേത്രത്തില്‍ എത്തിക്കും. ഇവര്‍ക്ക് ഭക്ഷണം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കും.

കെ എസ് ആര്‍ ടി സിയുടെ തിരുവനന്തപുരം സെന്‍ട്രല്‍, തിരുവനന്തപുരം സിറ്റി, പാപ്പനംകോട്, വികാസ് ഭവന്‍, വെള്ളനാട്, പേരൂര്‍ക്കട എന്നീ യൂണിറ്റുകളില്‍ നിന്നും മാര്‍ച്ച് 14 വരെ തീര്‍ഥാടകരുടെ തിരക്ക് അനുസരിച്ച് ‘ആറ്റുകാല്‍ ക്ഷേത്രം സ്പെഷ്യല്‍ സര്‍വീസ്’ ബോര്‍ഡ് വെച്ച് കൂടുതല്‍ സര്‍വീസുകള്‍ നടത്തും. മാര്‍ച്ച് 5 മുതല്‍ ഈ യൂണിറ്റുകളില്‍ നിന്നുള്ള സര്‍വീസ് ആരംഭിച്ചു.

Read Also: വിദേശത്ത് എങ്ങനെ സുരക്ഷിതമായി ജോലി നേടാം; വനിതകള്‍ക്കായി വര്‍ക്ക്ഷോപ്പുമായി നോര്‍ക്ക

തിരുവനന്തപുരം റവന്യൂ ജില്ലയുടെ ഇതര യൂണിറ്റുകളില്‍ നിന്നും കൊല്ലം, കൊട്ടാരക്കര, പുനലൂര്‍, പത്തനംതിട്ട യൂണിറ്റുകളില്‍ നിന്നും മാര്‍ച്ച് 12ന് ശേഷം ആരംഭിച്ച് 13 വരെയോ തീര്‍ഥാടകരുടെ തിരക്ക് തീരുന്നതുവരെയോ തിരുവനന്തപുരത്തേക്ക് അധിക സര്‍വീസുകള്‍ നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News