പൊങ്കാലയ്ക്ക് എത്തിയ ടുണീഷ്യന്‍ ടൂറിസ്റ്റുകളോട് വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ് മന്ത്രി റിയാസ്; ഒടുവില്‍ ‘കേരള സെല്‍ഫി’യെടുത്ത് മടക്കം

attukal-pongala-minister-riyas

പൊങ്കാലയ്ക്ക് എത്തിയ ടുണീഷ്യന്‍ ടൂറിസ്റ്റുകളോട് വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പൊങ്കാലയിടുന്ന വിശ്വാസികളുടെ വിശേഷം തിരക്കാൻ നേരിട്ടെത്തിയപ്പോഴാണ് ടുണീഷ്യൻ ടൂറിസ്റ്റുകളെ മന്ത്രി കണ്ടത്.

ആദ്യമായാണോ കേരളത്തിലേക്ക് വരുന്നതെന്ന് മന്ത്രി ചോദിച്ചപ്പോൾ അതെ എന്നായിരുന്നു ടുണീഷ്യൻ ടൂറിസ്റ്റുകളുടെ മറുപടി. എപ്പോള്‍ വന്നുവെന്നും കേരളത്തിലെ അനുഭവം എന്താണെന്നും അദ്ദേഹം ചോദിച്ചു. ഈ മാസം ആണ് എത്തിയതെന്ന് അവർ മറുപടി നൽകി.

Read Also: മാലിന്യമുക്തമായി ആറ്റുകാൽ പൊങ്കാല; തിരുവനന്തപുരം കോർപ്പറേഷനെ അഭിനന്ദിച്ച് മന്ത്രി എം ബി രാജേഷ്

ദിസ് ഈസ് ദി മേയര്‍ ഓഫ് ദി ട്രിവാന്‍ഡ്രം സിറ്റി എന്ന് പറഞ്ഞ് മേയർ ആര്യാ രാജേന്ദ്രനെ അവർക്ക് പരിചയപ്പെടുത്തി. ഡെപ്യൂട്ടി മേയര്‍ ഹിയര്‍ എന്ന് പറഞ്ഞ് കൂടെയുണ്ടായിരുന്ന ഡെപ്യൂട്ടി മേയർ പി കെ രാജുവിനെയും പരിചയപ്പെടുത്തി.

തിരുവനന്തപുരത്താണോ താമസമെന്ന് ചോദിച്ചപ്പോൾ നിയര്‍ ദി ബീച്ച് എന്ന് ആയിരുന്നു മറുപടി. വാട്ട് ഈസ് യുവര്‍ എക്‌സ്പീരിയന്‍സ് ഇന്‍ കേരള എന്ന് മന്ത്രി ചോദിച്ചു. അബ്‌സല്യൂട്ട്‌ലി ഫന്റാസ്റ്റിക് എന്നായിരുന്നു ടുണീഷ്യൻ ടൂറിസ്റ്റുകൾ മറുപടി നൽകിയത്. ഡു യു ഹാവ് ഫെല്‍റ്റ് യൂണിറ്റി ഓഫ് ദ കേരള പീപ്പിള്‍ ആന്‍ഡ് ദ ഹോസ്പിറ്റാലിറ്റി എന്നും മന്ത്രി ആരാഞ്ഞു. എല്ലാത്തിനും സന്തോഷത്തോടെയുള്ള മറുപടി അവർ നൽകി.

അവസാനം മന്ത്രിക്കൊപ്പം സെൽഫിയുമെടുത്താണ് ടൂറിസ്റ്റുകൾ പിരിഞ്ഞത്. ടൂറിസ്റ്റുകളുടെ ഫോൺ വാങ്ങി മന്ത്രി തന്നെയാണ് ഫോട്ടോകൾ എടുത്തത്. ‘സെല്‍ഫി ഫ്രം കേരള, കേരള സെല്‍ഫി’ എന്നാണ് മന്ത്രി ഇതിനെ വിശേഷിപ്പിച്ചത്. അഞ്ച് മിനുട്ടോളം വിനോദസഞ്ചാരികൾക്കൊപ്പം ടൂറിസം മന്ത്രി കൂടിയായ റിയാസ് ചെലവഴിച്ചു. വീഡിയോ കാണാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News