‘ആറ്റുകാല്‍ പൊങ്കാല ലോകത്തിന് മാതൃകയാകും വിധം സുരക്ഷിതത്വവും ശുചിത്വവും ഉറപ്പുവരുത്തി പൂര്‍ത്തിയാക്കി’; അഭിനന്ദിച്ച് മുഖ്യമന്ത്രി

attukal-pongala-pinarayi-vijayan

ലക്ഷക്കണക്കിന് വനിതകള്‍ പങ്കെടുത്ത ആറ്റുകാല്‍ പൊങ്കാല ലോകത്തിനു മാതൃകയാകും വിധം സുരക്ഷിതത്വവും നഗരത്തിന്റെ ശുചിത്വവും ഉറപ്പു വരുത്തി പൂര്‍ത്തിയാക്കാന്‍ സംഘാടകര്‍ക്കായത് അഭിമാനകരമായ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉത്സവ നടത്തിപ്പിനാവശ്യമായ സൗകര്യങ്ങളും പിന്തുണയും കോര്‍പ്പറേഷനും പൊലീസും മറ്റു സര്‍ക്കാര്‍ വകുപ്പുകളും നല്‍കി. ഒപ്പം വിവിധ സംഘടനകളും നഗര പൗരാവലിയും പങ്കുചേര്‍ന്നു.

ഗ്രീന്‍ പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ചാണ് ഉത്സവത്തിനാവശ്യമായ ക്രമീകരണങ്ങള്‍ സജ്ജമാക്കിയത്. പൊങ്കാല സമാപിച്ച് അല്പ സമയത്തിനുള്ളില്‍ തന്നെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനും സാധിച്ചു. അതിനു നേതൃത്വം നല്‍കിയ കോര്‍പ്പറേഷന്റെ ശുചീകരണ തൊഴിലാളികളെയും ഹരിത കര്‍മ സേനാംഗങ്ങളെയും പ്രത്യേകം അഭിനന്ദിക്കുന്നു.

Read Also: പൊങ്കാലയ്ക്ക് എത്തിയ ടുണീഷ്യന്‍ ടൂറിസ്റ്റുകളോട് വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ് മന്ത്രി റിയാസ്; ഒടുവില്‍ ‘കേരള സെല്‍ഫി’യെടുത്ത് മടക്കം

വമ്പിച്ച ജനാവലി പങ്കെടുത്ത അതിവിപുലമായ ആഘോഷം മികവുറ്റതാക്കാന്‍ പ്രയത്‌നിച്ച സംഘാടകരേയും അവര്‍ക്കാവശ്യമായ പിന്തുണ ഉറപ്പു വരുത്തിയ കോര്‍പ്പറേഷന്‍ സാരഥികളേയും പൊലീസ് സേനാംഗങ്ങളേയും മറ്റു സര്‍ക്കാര്‍ വകുപ്പുകളേയും ജനങ്ങളെയാകെയും ഹാര്‍ദ്ദമായി അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് പൂർണരൂപത്തിൽ താഴെ വായിക്കാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News