‘വിശ്വാസികള്‍ക്ക് തടസ്സങ്ങളില്ലാതെ പൊങ്കാലയിടാന്‍ സമഗ്ര സംവിധാനങ്ങൾ ഒരുക്കി’; ക്രമീകരണങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മുഖ്യമന്ത്രി

attukal-pongala-pinarayi

ആറ്റുകാല്‍ പൊങ്കാല നടക്കുന്ന മാര്‍ച്ച് 13ന് തലസ്ഥാന നഗരിയിലേക്കെത്തുന്ന വിശ്വാസികള്‍ക്ക് തടസ്സങ്ങളില്ലാതെ പൊങ്കാലയിടാന്‍ സമഗ്രമായ സംവിധാനങ്ങളാണ് ജില്ലാ ഭരണസംവിധാനത്തിന്റെ നേതൃത്വത്തില്‍ ഒരുക്കിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊങ്കാല ദിനത്തില്‍ ബുദ്ധിമുട്ടില്ലാതെ യാത്ര ചെയ്യാനായി ഏര്‍പ്പെടുത്തിയിട്ടുള്ള ഗതാഗത ക്രമീകരണങ്ങള്‍ ഏവരും പാലിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

Read Also: സ്കൂൾ ഉച്ചഭക്ഷണ സപ്ലിമെന്ററി ന്യൂട്രീഷൻ പദ്ധതി; ജനുവരിയിലെ മുട്ടയും പാലും വിതരണം ചെയ്ത വകയിലുള്ള തുക അനുവദിച്ചതായി മന്ത്രി വി ശിവൻകുട്ടി

മാലിന്യപ്രശ്‌നങ്ങളില്ലാതെ മാതൃകാപരമായി നടന്നുവരുന്ന ഉത്സവമാണ് പൊങ്കാല. ജില്ലാ ഭരണസംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങള്‍ എല്ലാവരും കൃത്യമായി പാലിക്കേണ്ടതുണ്ട്. തലസ്ഥാന നഗരിയെ ശുചിത്വവും ക്രമസമാധാനവുമുള്ള ഇടമായി നിലനിര്‍ത്തുന്നതിനും നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല അവിസ്മരണീയമായ അനുഭവമാക്കി മാറ്റാന്‍ എല്ലാവരുടെയും സഹകരണവും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

Read Also: വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഇനത്തില്‍ കേന്ദ്രം നല്‍കിയ തുക കേരളം തിരിച്ചടയ്ക്കണം, അധിക ബാധ്യത വിഴിഞ്ഞം പദ്ധതിക്ക് മാത്രം; രാജ്യസഭയില്‍ ഡോ ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് മറുപടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News