
ഇതാണ് റിയൽ കേരള സ്റ്റോറി. കേരളം മതസൗഹാർദ്ദത്തിൽ നിന്ന് പിന്നോട്ട് പോകില്ല എന്ന സന്ദേശം നൽകി ആറ്റുകാൽ പൊങ്കാല. പൊങ്കാലയ്ക്ക് എത്തിയ ഭക്തർക്ക് സൗകര്യങ്ങൾ ഒരുക്കി ഇതര മതസ്ഥർ. കുടിവെള്ളവും ഭക്ഷണവും അടക്കം പള്ളികളിലും മസ്ജിദിലും ഒരുക്കിയിരുന്നു.
മതങ്ങളുടെ മതിൽക്കെട്ടുകൾക്കപ്പുറത്ത് മനുഷ്യർ ഒന്നാകുന്ന കാഴ്ച. ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് വിപുലമായ സജീകരണങ്ങളാണ് നാട് ഒന്നാകെ ഒരുക്കിയത്. റമദാൻ മാസത്തിൽ പൊങ്കാലയ്ക്ക് എത്തിയ ഭക്തർക്ക് പാളയം ജുമാമസ്ജിദിലും, മണക്കാട് വലിയ പള്ളിയിലും ആവശ്യമായ സൗകര്യങ്ങളാണ് ഒരുക്കിയത്.
Also read: പശ്ചിമേഷ്യൻ സംഘർഷം: ഒരു കോടി ഇന്ത്യക്കാരുടെ ജീവന് ആശങ്ക സംഘർഷം അവസാനിപ്പിക്കണമെന്ന് ഇന്ത്യ
അതിഥികൾക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കണമെന്ന് നേരത്തെ തന്നെ പാളയം ഇമാം വി പി ഷുഹൈബ് മൗലവി നിർദേശം നൽകിയിരുന്നു. കേരളം മതസൗഹാർദ്ദത്തിൽ നിന്ന് പിന്നോട്ട് പോകില്ല എന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നത് എന്ന് പാളയം ഇമാം പ്രതികരിച്ചു. പാളയം ജുമാ മസ്ജിദിന് പുറമേ, പാളയം കത്തീഡ്രലിലും, സിഎസ്ഐ പള്ളിയിലും പൊങ്കാലയ്ക്ക് എത്തിയ സ്ത്രീകൾക്ക് ആവശ്യമായ സൗകര്യങ്ങളും ഒരുക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

