ആറ്റുകാൽ പൊങ്കാല ശുചീകരണം പാളി; നഗരസഭക്കെതിരെ ജനരോഷം ശക്തമാകുന്നു

bjp's Double Stand

റ്റുകാൽ പൊങ്കാല കഴിഞ്ഞ് മൂന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും നഗരത്തിലെ മാലിന്യങ്ങൾ പൂർണ്ണമായും നീക്കം ചെയ്യാൻ കഴിയാത്തതിനെ തുടർന്ന് തിരുവനന്തപുരം നഗരസഭയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ക്ഷേത്ര പരിസരത്തും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും പ്ലാസ്റ്റിക്, പേപ്പർ മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും കുന്നുകൂടി കിടക്കുന്നത് നഗരസഭയുടെ ശുചീകരണ പ്രവർത്തനങ്ങളിലെ വലിയ പാളിച്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

Also read: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കർ വിവാഹിതനായി; വധു സാനിയ ചന്ദോക്ക്

ശുചീകരണം മുടങ്ങിയെന്ന വാർത്തകൾ പുറത്തുവന്നതിനെ തുടർന്ന് തൊഴിലാളികളെ ഉപയോഗിച്ച് ശുചീകരണം ആരംഭിച്ചെങ്കിലും, ക്ഷേത്ര പരിസരത്തും നഗര കേന്ദ്രങ്ങളിലും ചാരം അടക്കമുള്ള മാലിന്യങ്ങൾ ഇപ്പോഴും നീക്കം ചെയ്തിട്ടില്ല. പൊങ്കാലയ്ക്ക് ഉപയോഗിച്ച ചുടുകട്ടകൾ ശേഖരിച്ച് പാവപ്പെട്ടവർക്ക് വീട് വെച്ച് നൽകാൻ ഉപയോഗിക്കുമെന്ന മേയർ വി.വി രാജേഷിന്റെ വാഗ്ദാനവും പാഴ്വാക്കായി മാറിയിരിക്കുകയാണ്.

Also read: ആരോഗ്യ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ; ‘എംഇ ഹെൽത്ത്’ ആപ്പ് സജ്ജമെന്ന് മന്ത്രി വീണാ ജോർജ്

ശുചീകരണത്തിലെ പരാജയത്തിന് സർക്കാരിനെ പഴിചാരാനാണ് നഗരസഭയുടെ നീക്കമെന്ന് ആരോപണമുണ്ട്. മുൻവർഷങ്ങളിൽ കൃത്യമായി നടന്നിരുന്ന ശുചീകരണ പ്രവർത്തനങ്ങൾ ഇത്തവണ വൈകുന്നത് പകർച്ചവ്യാധി ഭീഷണിക്ക് കാരണമാകുമെന്ന വലിയ ഭീതിയിലാണ് പ്രദേശവാസികൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News