ആറ്റുകാൽ പൊങ്കാല ശുചീകരണം പൂർത്തിയാക്കാൻ മൂന്ന് ദിവസമെടുത്തു, ക്ഷേത്ര പരിസരങ്ങളിലെ മാലിന്യം ഇപ്പോ‍ഴും നീക്കം ചെയ്തിട്ടില്ല; മേയറുടെ വാദം തള്ളി കളക്ടറുടെ റിപ്പോർട്ട്

attukal pongala waste management

ആറ്റുകാൽ പൊങ്കാല ശുചീകരണം പൂർത്തിയാക്കാൻ മൂന്ന് ദിവസമെടുത്തുവെന്നും ക്ഷേത്ര പരിസരങ്ങളിലെ മാലിന്യം ഇപ്പോ‍ഴും നീക്കം ചെയ്തിട്ടില്ലെന്നും കളക്ടറുടെ റിപ്പോർട്ട്. മേയറുടെ വാദം തള്ളിയാണ് കളക്ടറുടെ റിപ്പോർട്ട് പുറത്തുവന്നത്. ക്ഷേത്ര പരിസരത്തും ചില ഭാഗങ്ങളിലും മാലിന്യം ഇപ്പോഴും നീക്കം ചെയ്തിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഉത്സവ മേഖല നേരിട്ട് സന്ദർശിച്ചാണ് ജില്ലാ കളക്ടർ റിപ്പോർട്ട് പുറത്തുവിട്ടത്.

ക്ഷേത്രപരിസരം രണ്ടുദിവസത്തിനുള്ളിൽ വൃത്തിയാക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ശുചീകരണത്തിൽ വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കാൻ മന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് പുറത്തുവന്നത്. പൊങ്കാലയുടെ പിറ്റേദിവസം പുലർച്ചെ നഗരം ശുചീകരിച്ചെന്നായിരുന്നു മേയർ വി വി രാജേഷിന്റെ വാദം.

ALSO READ: പത്തനംതിട്ട കോണ്‍ഗ്രസിൽ പൊട്ടിത്തെറി: മണ്ഡലത്തിന് പുറത്തുനിന്നുള്ളവരെ പരിഗണിക്കുന്നുവെന്ന് ആരോപണം; ഡിസിസി ജനറൽ സെക്രട്ടറി ബാബു ദിവാകരൻ രാജിവെച്ചു

അതേസമയം, സംസ്കൃത കോളെജിലെ മാലിന്യം വൃത്തിയാക്കാത്തതിന് പിന്നാലെ ഡി വൈ എഫ് ഐയുടെ നേതൃത്വത്തിൽ കോളെജും പരിസരവും നേരത്തെ വൃത്തിയാക്കിയിരുന്നു. ശുചീകരണം പരാജയപ്പെട്ടെന്നത് പ്രതിപക്ഷം ഉന്നയിച്ചെങ്കിലും നഗരശുചീകരണം സമയബന്ധിതമായി പൂർത്തിയാക്കിയിട്ടുണ്ടെന്നും ആരോപണങ്ങൾ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ളതാണെന്നും ബി ജെ പി പറഞ്ഞിരുന്നു. എന്നാൽ ഇത് അപ്പാടെ തള്ളുന്നതാണ് കളക്ടറുടെ റിപ്പോർട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News