
ആറ്റുകാല്‍ പൊങ്കാല സ്പെഷ്യല്‍ മണ്ടപ്പുറ്റ് ഉണ്ടാക്കാം മിനിട്ടുകള്‍ക്കുള്ളില്‍. ആറ്റുകാല്‍ പൊങ്കാലയ്ക്ക് പായസത്തോടൊപ്പം തന്നെ മണ്ടപ്പുറ്റും തയ്യാറാക്കാറുണ്ട്. പലര്‍ക്കും മണ്ടപ്പുറ്റ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയില്ല. ഇന്ന് സിംപിളായി മിനിട്ടുകള്‍ക്കുള്ളില്‍ മണ്ടപ്പുറ്റ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകള്‍
വറുത്ത് പൊടിച്ച ചെറുപയര്‍ 2 കപ്പ്
അരിപ്പൊടി അരക്കപ്പ്
ശര്‍ക്കര ആവശ്യത്തിന്
ഏലയ്ക്ക 5 എണ്ണം
നെയ്യ് 2 ടീസ്പൂണ്‍
കല്‍ക്കണ്ടം ആവശ്യത്തിന്
ഉണക്ക മുന്തിരി 1 സ്പൂണ്‍
തേങ്ങ 1 പിടി
വറുത്ത കൊട്ട തേങ്ങ ആവശ്യത്തിന്
Also Read : ഏത് ചൂടും തണുപ്പിക്കും; കൂളാണ് ഈ കിടിലന്‍ ഷേക്ക്
തയ്യാറാക്കുന്ന വിധം
ആദ്യം വറുത്ത ചെറുപയര്‍ നന്നായി പൊടിച്ചെടുക്കുക.
അതിലേക്ക് ശര്‍ക്കര, ഏലയ്ക്ക, നെയ്യ്, മുന്തിരി, നെയ്യല്‍ വറുത്തെടുത്ത കൊട്ട തേങ്ങ, കല്‍ക്കണ്ടം, ചിരകിയ നാളികേരം എന്നിവ ചേര്‍ത്ത് കുഴച്ച് ഉരുളയാക്കി എടുക്കുക.
ഒരു വശം രണ്ട് കുത്തിടണം.
ആവിയില്‍ വേവിച്ചെടുക്കുക.
Also Read : നോമ്പ് തുറക്കാന്‍ കഴിക്കുന്ന തരിക്കഞ്ഞി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയുമോ ?

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here