
ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ ഔഡി 2026 ൽ കംബസ്റ്റൻ എഞ്ചിനുകളുടെ ഉത്പാദനം അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നു. പിന്നീട് ഇത് 2033-ലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ഈ പദ്ധതിയിൽ നിന്നും പിന്മാറിയെന്നാണ് റിപ്പോർട്ടുകൾ. പുതിയ തീരുമാനം അനുസരിച്ച് ഐസ് എന്‍ജിന്‍ വാഹനങ്ങളെ നിലനിര്‍ത്തി മുന്നോട്ട് പോകാനാണ് കമ്പനി ഒരുങ്ങുന്നത്. പ്രതീക്ഷിച്ചതിലും മന്ദഗതിയിലുള്ള ഇവി വാഹനങ്ങളുടെ സ്വീകാര്യതയാണ് ഈ നീക്കത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ.
പവർട്രെയിൻ ഫ്ലെക്സിബിലിറ്റിയിലുള്ള വിശ്വാസ്യത മൂലമാണ് മുൻ മാനേജ്‌മന്റ് ഈ തീരുമാനം സ്വീകരിച്ചതെന്ന് ഔഡി സിഇഒ ഗെർനോട്ട് ഡോൾനർ പറഞ്ഞു. ഓട്ടോകാര്‍ യുകെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സിഇഒ ഈ നീക്കം അറിയിച്ചത്. 2026 വരെയുള്ള ഓഡി ഐസ്, പ്ലഗ്-ഇൻ ഹൈബ്രിഡ് ഇലക്ട്രിക്ക് വാഹന സംവിധാനങ്ങൾ ഔഡി വികസിപ്പിച്ചിട്ടുണ്ട്. അടുത്ത പത്ത് വർഷത്തെ വിപണിയെ ആശ്രയിച്ച് ആയിരിക്കും ഈ സംവിധാനങ്ങൾ തുടരുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ A5, Q5, തേർഡ് ജെൻ ഓഡി Q3 എന്നി പതിപ്പുകളിൽ പെട്രോൾ, ഡീസൽ, പ്ലഗ്-ഇൻ ഹൈബ്രിഡ് തുടങ്ങിയ പവർട്രെയിൻ ഓപ്ഷനുകൾ കമ്പനി വാഗ്ദാനം ചെയ്യുന്നു.
Also read – ആര് പറഞ്ഞു ഇലക്ട്രിക് വാഹനങ്ങൾക്ക് ബാറ്ററി ആയുസ്സ് കുറവാണെന്ന്; ഡീസൽ, പെട്രോൾ എൻജിനേക്കാൾ കൂടുതലെന്ന് പഠനം
വോള്‍വോ, റേഞ്ച് റോവര്‍ തുടങ്ങിയ വാഹന നിർമ്മാതാക്കൾ ഐസ് എൻജിനുകൾ പൂർണമായും ഉപേക്ഷിക്കാൻ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഔഡിയുടെ ഈ തീരുമാനം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here