
കണ്ണൂർ അഞ്ചരട്ടിയിൽ ആത്മഹത്യ ചെയ്ത ബി ഡി എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ശബ്ദ സന്ദേശം പുറത്ത്. വിദ്യാർത്ഥി നേരിട്ടിരുന്നത് കടുത്ത മാനസിക പീഡനമെന്ന് സുഹൃത്തുക്കൾക്ക് പങ്കുവെച്ച ശബ്ദ സന്ദേശത്തിൽ പറയുന്നു. അധ്യാപകനെതിരെ ഗുരുതര ആരോപണമാണ് ശബ്ദസന്ദേശത്തിലുള്ളത്. സ്റ്റാഫ് റൂമിൽ വെച്ച് നിരന്തരമായി അപമാനിക്കാറുണ്ടെന്ന് നിതിൻ രാജ് തൻ്റെ ശബ്ദസന്ദേശത്തിൽ പറയുന്നു. അമ്മയുടെ രോഗത്തെക്കുറിച്ച് അധ്യാപകൻ നിരന്തരം കളിയാക്കിയെന്ന് നിതിൻ രാജ് പറയുന്നു.
സ്റ്റാഫ് റൂമിൽ നിന്ന് പുറത്തിറങ്ങിയ ശേഷം “യു ആർ ഇഡിയറ്റ്.” എന്ന് പറഞ്ഞു. ഗേറ്റിന് പുറത്തിറങ്ങിയാൽ കയ്യും കാലും വെട്ടുമെന്നും കൈയില്ലാതെ പിന്നെ ജീവിക്കേണ്ടി വരുമെന്നും അധ്യാപകർ പറഞ്ഞുവെന്ന് ശബ്ദസന്ദേശത്തിൽ പറയുന്നു.
ALSO READ: സമവായമില്ല ?; ഇറാനിൽ ആക്രമണം തുടരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി
എല്ലാവരെയും പച്ചക്ക് ഇൻസൾട്ട് ചെയ്യും. ക്ലാസ് ശ്രദ്ധിച്ചിരിക്കുമ്പോള്‍ വെറുതെ വിളിച്ചിട്ട് അമ്മയെയും കളിയാക്കി, അമ്മയുടെ സർജറിയെയും കളിയാക്കിയിട്ട് അതിനുശേഷം തൻ്റെ മൂന്ന് മാർക്ക് കുറച്ചെന്ന് അധ്യാപകൻ പറഞ്ഞതായി നിതിൻ പറയുന്നു. പാരൻ്റ്സിന് സർപ്രൈസാകട്ടേയെന്നും പറഞ്ഞുവെന്ന് നിതിൻ ആരോപിക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

