വാര്‍ണറെ വീഴ്ത്തി ഷമി; ഓസിസിന് ആദ്യ വിക്കറ്റ് നഷ്ടം

ലോകകപ്പ് ഫൈനലില്‍ ഇന്ത്യ- ഓസ്‌ട്രേലിയ പോരാട്ടത്തില്‍ ഓസ്‌ട്രേലിയയുടെ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു. മുഹമ്മദ് ഷമിയാണ് ഓസിസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ വിക്കറ്റ് നേടിയത്. മുഹമ്മദ് ഷമിയുടെ 24ാമത് വിക്കറ്റ് നേട്ടമാണിത്.

Also Read: ഇന്ത്യന്‍ പ്രതീക്ഷ ബൗളര്‍മാരുടെ കൈയ്യില്‍; ഓസീസിനു മുന്നില്‍ 241 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യ

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിനു ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ 240 റണ്‍സെടുത്തു. ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങിനു അയക്കുകയായിരുന്നു.

ഓസീസ് ബൗളര്‍മാരുടെ പന്തുകള്‍ക്ക് മുന്‍പില്‍ ഇന്ത്യന്‍ ബാറ്റിങ് നിര പതറുന്ന കാഴ്ചയായിരുന്നു നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍. പതിവു പോലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ഓസീസ് ഇന്ത്യയെ സമ്മര്‍ദ്ദത്തില്‍ തന്നെ നിര്‍ത്തി. ഇന്ത്യക്കായി കെഎല്‍ രാഹുല്‍, വിരാട് കോഹ്ലി എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. രാഹുലാണ് ടോപ് സ്‌കോറര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here