റാവലിന്റെ പോരാട്ടം വിഫലമായി; ഇന്ത്യൻ വനിതകളെ പത്ത് വിക്കറ്റിനു തകർത്ത് ഓസ്ട്രേലിയ

പെർത്തിൽ നടന്ന വനിതാ ടെസ്റ്റിൽ ഇന്ത്യക്കെതിരെ ഓസ്ട്രേലിയ പത്ത് വിക്കറ്റിന്റെ ജയം സ്വന്തമാക്കി. മൂന്നാം ദിവസത്തെ ആദ്യ സെഷനിൽ തന്നെ ലക്ഷ്യം കൈവരിച്ച് ആതിഥേയർ മത്സരം അവസാനിപ്പിച്ചു. ഇതോടെ മൾട്ടി-ഫോർമാറ്റ് പരമ്പരയിൽ ടെസ്റ്റും ഏകദിന പരമ്പരയും ആതിഥേയർ നേടി.

മൂന്നാം നമ്പറിൽ ഇറങ്ങിയ പ്രതീക റാവൽ ഒറ്റയ്ക്ക് പോരാടി ടീമിനെ ഇന്നിംഗ്സ് തോൽവിയിൽ നിന്ന് രക്ഷിച്ചു. 43 റൺസോടെ ദിനം തുടങ്ങിയ താരം തന്റെ ടെസ്റ്റ് അരങ്ങേറ്റത്തിൽ തന്നെ അർധസെഞ്ചുറി നേടി. സ്നേഹ് റാണയോടൊപ്പം റാവൽ 50 റൺസിന്റെ കൂട്ടുകെട്ട് തീർത്ത് ഇന്ത്യയെ ചെറിയ ലീഡിലേക്ക് എത്തിച്ചു.

എന്നാൽ ഗാർഡ്നറിന്റെ വരവോടെ ഓസ്ട്രേലിയ തിരിച്ചടിച്ചു. സ്നേഹ് റാണ 30 റൺസിൽ പുറത്തായതോടെ ഇന്ത്യ വീണ്ടും സമ്മർദത്തിലായി. പിന്നാലെ കാഷ്വി ഗൗതവും പുറത്തായി. റാവൽ 63 റൺസുമായി മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ഇന്ത്യയുടെ ഇന്നിംഗ്സ് 149 റൺസിൽ അവസാനിച്ചു. ഇതോടെ ഓസ്ട്രേലിയക്ക് ജയിക്കാൻ വേണ്ടിയിരുന്നത് വെറും 25 റൺസ് മാത്രം.

Also Read: ക്രീസിലെ പെൺകരുത്ത്; ലോകം കീഴടക്കിയ ഇന്ത്യയുടെ നീലപ്പട ! ചരിത്രമെഴുതിയ വനിതാ ക്രിക്കറ്റ്

ഫീബി ലിച്ച്‌ഫീൽഡും ജോർജിയ വോൾലും ചേർന്ന് 4.3 ഓവറിൽ തന്നെ ലക്ഷ്യം മറികടന്ന് ഓസ്ട്രേലിയയ്ക്ക് അനായാസ ജയം സമ്മാനിച്ചു. ആദ്യ ഇന്നിംഗ്സിൽ അനാബൽ സതർലൻഡിന്റെ സെഞ്ചുറിയാണ് ഓസ്ട്രേലിയയുടെ ആധിപത്യത്തിന് അടിത്തറയായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News