ഇന്ത്യയ്‌ക്ക്‌ 152 റണ്‍സ്‌ വിജയലക്ഷ്യമുയര്‍ത്തി കംഗാരുക്കള്‍; ഇന്ത്യയ്‌ക്ക്‌ ഒരു വിക്കറ്റ്‌ നഷ്ടം

women-t20-india

വനിതാ ടി20 ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യയ്‌ക്ക്‌ മുന്നില്‍ 152 റണ്‍സ്‌ വിജയലക്ഷ്യമുയര്‍ത്തി ഓസ്‌ട്രേലിയ. നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ്‌ നഷ്ടത്തില്‍ 151 റണ്‍സാണ്‌ ലോകചാമ്പ്യന്‍മാര്‍ എടുത്തത്‌.

Also Read: ചരിത്രം കുറിച്ച്‌ ഐഹിക- സുതീര്‍ഥ സഖ്യം; ഏഷ്യന്‍ ടേബിള്‍ ടെന്നീസ്‌ ഡബിള്‍സില്‍ ആദ്യ മെഡല്‍

മറുപടി ബാറ്റിംഗിനിടെ ഇന്ത്യയ്‌ക്ക്‌ ഒരു വിക്കറ്റ്‌ നഷ്ടമായി. സ്‌കോര്‍ 26ല്‍ നില്‍ക്കെ ഓപണര്‍ ഷഫാലി വര്‍മയാണ്‌ പുറത്തായത്‌. 13 ബോളില്‍ 20 റണ്‍സ്‌ അവരെടുത്തു.

രേണുക സിങ്‌, ദീപ്‌തി ശര്‍മ എന്നിവര്‍ രണ്ടു വീതം വിക്കറ്റെടുത്തിരുന്നു. ശ്രേയങ്ക പാട്ടീല്‍, പൂജ വസ്‌ത്രാകര്‍, രാധാ യാദവ്‌ എന്നിവര്‍ ഓരോന്നു വീതം വിക്കറ്റ്‌ വീഴ്‌ത്തി. 40 റണ്‍സെടുത്ത ഓപണര്‍ ഗ്രേസ്‌ ഹാരിസ്‌ ആണ്‌ ഓസ്‌ട്രേലിയയുടെ ടോപ്‌ സ്‌കോറര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News