ബ്രിട്ടന്റെ പാതയിൽ ഓസ്‌ട്രേലിയയും; വിദ്യാർഥികൾ അറിയാൻ

വരും വർഷങ്ങളിൽ കുടിയേറ്റം കുറയ്ക്കാനുള്ള ലക്ഷ്യവുമായി ഓസ്ട്രേലിയ. ബ്രിട്ടനായിരുന്നു ഇതിനു മുൻപ് ഇത്തരമൊരു നയം സ്വീകരിച്ചിരുന്നത്. ബ്രിട്ടൻ നിയന്ത്രണമേര്‍പ്പെടുത്തിയത് അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കും അവിദഗ്ധതൊഴിലാളികള്‍ക്കുമുള്ള വിസകളിയിരുന്നു. കഴിഞ്ഞ അധ്യയന വർഷത്തിൽ 5,10,000 എന്ന റെക്കോര്‍ഡ് സംഖ്യയിലേക്ക് കുടിയേറ്റക്കാരുടെ എണ്ണം വർധിക്കുമെന്ന സാഹചര്യത്തിലാണ് ഓസ്ട്രേലിയ സര്‍ക്കാര്‍ വിസാചട്ടങ്ങള്‍ പുനക്രമീകരിക്കാന്‍ തീരുമാനിച്ചത്.

ALSO READ: കുവൈറ്റിലേക്ക് ഇന്ത്യയുടെ ആകാശ എയർ; തുടക്കം മാർച്ചിൽ

ഇനിയുള്ള രണ്ട് വര്ഷം കൊണ്ട് കോവിഡിന് മുൻപുള്ള ശരാശരി കണക്കായ കാല്‍ ലക്ഷത്തിലേക്ക് കുടിയേറ്റം എത്തിക്കാനാകുമെന്ന പ്രതീക്ഷിയിലാണ് സർക്കാർ.

അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ നയപ്രകാരം ഇംഗ്ലീഷ് പരീക്ഷകളില്‍ ഉയര്‍ന്ന സ്‌കോര്‍ അത്യാവശ്യമാണ്. മാത്രമല്ല കടുത്ത നിയന്ത്രണങ്ങളായിരിക്കും പഠനശേഷവും ഓസ്‌ട്രേലിയ തുടരുക. അതുപോലെ തന്നെ സ്‌പെഷ്യലിസ്റ്റ് വിസ ഗണത്തിലുള്‍പ്പെടുത്തി ഉയര്‍ന്ന വൈദഗ്ധ്യം ആവശ്യമായ തൊഴില്‍ മേഖലയിലുള്ളവര്‍ക്ക് റിക്രൂട്ട്‌മെന്റ്, പി.ആര്‍ നടപടിക്രമങ്ങള്‍ എന്നിവ ഏർപ്പാടാക്കി കാര്യങ്ങൾ സുഗമമാക്കാനും ഓസ്ട്രേലിയ സർക്കാർ ഇടപെടൽ നടത്തും.

ALSO READ: ഉന്നത വിദ്യാഭ്യാസ വകുപ്പിലെ കാവിവല്‍ക്കരണം; ഗവര്‍ണര്‍ക്കെതിരെ വീണ്ടും കരിങ്കൊടി

ആഭ്യന്തര മന്ത്രി ക്ലെയര്‍ ഒ നീല്‍ പറയുന്നത് കുടിയേറ്റത്തില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് കുടിയേറ്റ നയത്തില്‍ മാറ്റം വരുത്തുന്നത് എന്നാണ്. വിദ്യാര്‍ഥി വിസയിലാണ് 2022-23 വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ കുടിയേറിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് നേരത്തേ തന്നെ ഓസ്‌ട്രേലിയയുടെ കുടിയേറ്റ സംവിധാനം തകിടം മറിഞ്ഞെന്നും അത് പഴയ പടി ‘സുസ്ഥിര തലത്തിലേക്ക്’ കൊണ്ടുവരേണ്ടതുണ്ടെന്നും പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News