പ്രതിസന്ധിയിൽ നിന്ന് കരകയറി; കുടിയേറ്റ നിയമങ്ങളിൽ കൂടുതൽ പരിഷ്‌കരണവുമായി ഓസ്ട്രേലിയ

കുടിയേറ്റ നിയമങ്ങള്‍ ശക്തമാക്കാൻ ഓസ്ട്രേലിയ. കാനഡയ്ക്കും യുകെയ്ക്കും പിന്നാലെയാണ് ഓസ്‌ട്രേലിയൻ സര്‍ക്കാരും നിയമങ്ങൾ കടുപ്പിക്കുന്നത്. രാജ്യാന്തര വിദ്യാര്‍ഥികളുടെയും നൈപുണ്യശേഷി കുറഞ്ഞ തൊഴിലാളികളുടെയും കുടിയേറ്റം നിയന്ത്രിക്കുന്നതിനാണ് തീരുമാനം. ഇംഗ്ലീഷ് സ്കോര്‍ ഉയര്‍ത്തുമെന്നും സ്റ്റേ ബാക്ക് കാലയളവ് ഉള്‍പ്പടെയുള്ളവയില്‍ കൂടുതല്‍ പരിഷ്കരണം കൊണ്ടുവരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ALSO READ: പത്തൊമ്പതുകാരനാകാൻ വിജയ്; ആരാധകർക്ക് ആവേശമായി ദളപതിയുടെ പുത്തൻ ചിത്രം

2022–23 കാലയളവില്‍ 510,000 പേരാണ് ഓസ്ട്രേലിയയിലേക്ക് കുടിയേറിയത്. ഈ വർദ്ധനവിനു പിന്നാലെയാണ് രണ്ട് വര്‍ഷത്തിനുള്ളില്‍ ഇത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നിയമങ്ങള്‍ ശക്തമാക്കിയത്.

കൊവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക മാന്ദ്യം മറികടക്കുന്നതിനായി പ്രധാന വാണിജ്യ മേഖലകളില്‍ ഓസ്ട്രേലിയ വീസ നിയമങ്ങള്‍ ലഘൂകരിച്ചിരുന്നു. പ്രതിസന്ധിയിൽ നിന്ന് കരകയറുന്നതിന്റെ ഭാഗമായി വിദേശത്ത് നിന്നെത്തിയ വിദ്യാര്‍ഥികള്‍ക്കും ജോലിക്കാര്‍ക്കും രണ്ട് വര്‍ഷത്തോളം സാവകാശവും ഓസ്‌ട്രേലിയൻ ഗവണ്മെന്റ് നൽകിയിരുന്നു.students visa

കോവിഡ് കാല പ്രതിസന്ധിയില്‍ നിന്നും ഏറെക്കുറെ മുക്തമായെന്നും അതുകൊണ്ട് തന്നെ സന്തുലാനവസ്ഥ വീണ്ടെടുക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയത്തിനു പിന്നാലെയാണ് നിയന്ത്രണ നടപടികള്‍ക്ക് കടുപ്പിക്കാനുള്ള തീരുമാനം ഊർജ്ജിതമാക്കിയത്.

ALSO READ: അമിത്ഷായ്ക്ക് അങ്ങനൊരു ശീലമുണ്ട്… നെഹ്‌റുവിനെ വിമര്‍ശിച്ച് അമിത്ഷായ്ക്ക് രാഹുലിന്റെ മറുപടി

കുടിയേറ്റം നിയന്ത്രിക്കുന്നതിനായി നടപടി കടുപ്പിക്കുമ്പോള്‍ തന്നെ നൈപുണ്യമുള്ള തൊഴിലാളികളുടെ ഓസ്ട്രേലിയയിലേക്കുള്ള വരവ് ലേബര്‍ സര്‍ക്കാര്‍ സ്വാഗതം ചെയ്യുകയും അവര്‍ക്ക് സ്ഥിര താമസത്തിനുള്ള നടപടികള്‍ ലഘൂകരിക്കുകയും ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News