ലോകകപ്പ് കിരീടം കൈവിട്ട് കൗമാരപ്പടയും; അണ്ടര്‍ 19 കപ്പില്‍ മുത്തമിട്ട് ഓസ്‌ട്രേലിയ

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനും ഏകദിന ലോകകപ്പ് ഫൈനലുകള്‍ക്കും പിന്നാലെ അണ്ടര്‍19 ലോകകപ്പ് ഫൈനലിലും ഇന്ത്യയെ മുട്ടുകുത്തിച്ചുകളഞ്ഞു ഓസ്‌ട്രേലിയ. ഓസീസ് ഉയര്‍ത്തിയ 254 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ 43.5 ഓവറില്‍ 174 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. നാലാം തവണയും അണ്ടര്‍19 ലോകകപ്പ് കിരീടം ഏറ്റുവാങ്ങുന്ന സന്തോഷത്തിലാണ് ഓസ്‌ട്രേലിയയെങ്കില്‍ നാലാം തവണ തോറ്റു മടങ്ങുന്ന നിരാശയിലാണ് ഇന്ത്യ.അണ്ടര്‍ 19 ലോകകപ്പില്‍ ആദ്യമായാണ് ഒരു ടീം ആദ്യം ബാറ്റ് ചെയ്ത് 250നു മുകളില്‍ സ്‌കോര്‍ ഉയര്‍ത്തുന്നത്.

Also Read: പവന്‍ കല്യാണ്‍ ചിത്രത്തിന്റെ റീ റിലീസ്; തീയറ്ററിനുള്ളില്‍ തീയിട്ട് ആരാധകര്‍

മൂന്നാം ഓവറില്‍ സ്‌കോര്‍ മൂന്നില്‍ നില്‍ക്കെയാണ് അര്‍ഷിന്‍ കുല്‍ക്കര്‍ണിയെ കലും വിഡ്ലര്‍ ഓസീസ് വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ചത്.തകര്‍പ്പന്‍ ഫോമിലുള്ള മുഷീര്‍ ഖാനും ഫൈനലില്‍ കാലിടറി. മഹ്ലി ബേര്‍ഡ്മാന്റെ പന്തു നേരിടാനാകാതെ മുഷീര്‍ കൂടാരം കയറി. ഉദയ് സഹറാനും സച്ചിന്‍ ദാസും തിളങ്ങാനാകാതെ മടങ്ങിയതോടെ കടുത്ത സമ്മര്‍ദത്തിലായി പ്രിയന്‍ഷു മൊലിയ ഒന്‍പതു റണ്‍സെടുത്തു. സ്‌കോര്‍ 91 ല്‍ നില്‍ക്കെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ആരവെല്ലി അവനിഷ് പൂജ്യത്തിനു പുറത്തായി.

അര്‍ഷിന്‍ കുല്‍ക്കര്‍ണി (മൂന്ന്), മുഷീര്‍ ഖാന്‍ (22), ഉദയ് സഹറാന്‍ (എട്ട്), സച്ചിന്‍ ദാസ് (ഒന്‍പത്), പ്രിയന്‍ഷു (ഒന്‍പത്), ആരവെല്ലി അവനിഷ് (പൂജ്യം) ആദര്‍ശ് സിങ് (47), രാജ് ലിംബാനി (പൂജ്യം) എന്നിങ്ങനെയാണ് പുറത്തായ ഇന്ത്യന്‍ ബാറ്റര്‍മാരുടെ പ്രകടനങ്ങള്‍. ഓപ്പണര്‍ ആദര്‍ശ് സിങ് മാത്രമാണ് ഇന്ത്യന്‍ ബാറ്റര്‍മാരില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here