
ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം മാഡിസൺ കീസിന്. ബെലാറൂസിയൻ താരം അരീന സെബലെങ്കയെ തോൽപ്പിച്ചാണ് മാഡിസൻ്റെ നേട്ടം. താരത്തിൻ്റെ കന്നി ഗ്രാൻഡ് സ്ലാം കിരീടമാണിത്. 6-3, 2-6, 7-5 എന്ന സ്കോറിനാണ് കീസിൻ്റെ ജയം.
ഓസ്ട്രേലിയന്‍ ഓപ്പണില്‍ സബലെങ്ക രണ്ടുവര്‍ഷത്തിന് ശേഷമാണ് തോൽവിയേറ്റുവാങ്ങുന്നത്.ഹാട്രിക് കിരീടം ലക്ഷ്യമിട്ട് എത്തിയ ലോക ഒന്നാം നമ്പർ താരത്തെ മുപ്പതുകാരിയായ 19ാം സീഡ് മലർത്തിയടിക്കുകയായിരുന്നു. എട്ട് വർഷത്തിന് ശേഷമാണ് ഗ്രാൻഡ്സ്ലാം എന്ന സ്വപ്നത്തിലേക്ക് മാഡിസന് എത്താൻ കഴിഞ്ഞത്.
ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് കിരീടമെന്ന ഏറെ നാളത്തെ സ്വപ്നത്തിലേക്ക് മാഡിസൺ എത്തിയത്. ഇഗ സ്വിറ്റെകിനെ സെമിയിൽ തോൽപ്പിച്ചാണ് മാഡിസൺ ഫൈനലിൽ എത്തിയത്. ആദ്യ സെറ്റിൽ തന്നെ സെബലങ്കെ ഏതാണ്ട് തോൽവിയ്ക്ക് വഴങ്ങിയ മട്ടിലായിരുന്നു. എന്നാൽ പിന്നീട് ശക്തമായ തിരിച്ചുവരവ് സെബലെങ്ക നടത്തിയെങ്കിലും അൽപ്പം കഴിഞ്ഞതോടെ കാര്യങ്ങൾ സെബലെങ്കയുടെ കൈവിട്ടുപോയി എന്നുവേണം പറയാൻ.
ENGLISH NEWS SUMMARY: Madison Keys wins Australian Open women’s singles title. Key’s victory was achieved by defeating the Belarusian player Aryna Sabalenka

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

