ഓസ്‌ട്രേലിയയിൽ ഇനി മമ്മൂട്ടിയുടെ ചിത്രമുള്ള പതിനായിരം സ്റ്റാമ്പുകൾ; മമ്മൂട്ടിക്ക് ആദരവുമായി ഓസ്‌ട്രേലിയൻ പാർലമെന്റ്

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് ഓസ്‌ട്രേലിയൻ പാർലമെന്റിന്റെ ആദരവ്. മമ്മൂട്ടിയുടെ മുഖമുള്ള പതിനായിരം പേഴ്സണലൈസ്ഡ് സ്റ്റാമ്പുകൾ പുറത്തിറക്കി ഓസ്‌ട്രേലിയൻ പാർലമെന്റ്. കാൻബറയിലെ ഓസ്‌ട്രേലിയൻ ദേശീയ പാർലമെന്റിലെ ‘പാർലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യ’ ആയിരുന്നു സംഘാടകർ. ഓസ്‌ട്രേലിയ ഇന്ത്യ ബിസിനസ് കൗൺസിലിന്റെ സഹകരണത്തോടെ സ്റ്റാമ്പ് പുറത്തിറക്കുന്നതിന്റെ ഉദ്ഘാടനവും പാർലമന്റ് ഹൌസ് ഹാളിൽ നടന്നു.

Also Read; രാജ്ഞിയുടെ ശവകുടീരത്തിൽ പഴക്കമേറിയ വൈൻ; 5000 വര്ഷം പഴക്കമുള്ള വൈൻ അത്‌ഭുതം

ആദ്യ സ്റ്റാംപ് ഓസ്‌ട്രേലിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ മൻപ്രീത് വോറയ്ക്കു കൈമാറി പ്രധാനമന്ത്രി ആന്റണി ആന്റണി ആൽബനീസിയുടെ പ്രതിനിധിയും പാർലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യയുടെ ചെയർമാൻ ഡോ. ആൻഡ്രൂ ചാൾട്ടൻ എംപി പ്രകാശനം ചെയ്തു. തുടർന്ന് ചടങ്ങിന് ആശംസകളറിയിച്ചികൊണ്ടുള്ള പ്രധാനമന്ത്രിയുടെ സന്ദേശം ആൻഡ്രൂ ചാൾട്ടൻ വായിച്ചു.

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള വ്യാപാര വാണിജ്യ സാംസ്കാരിക ബന്ധം പ്രോത്സാഹിപ്പിക്കുന്ന ഓസ്‌ട്രേലിയൻ പാർലമെന്റിൽ നിന്നും തെരഞ്ഞെടുത്തിരിക്കുന്നു എംപിമാരുടെ സമിതിയാണ് ‘പാർലമെന്ററി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ’.

Also Read; ഹിറ്റ് സിനിമകൾക്കും മുന്നിൽ കണ്ണൂർ സ്‌ക്വാഡ്; പിന്നിലാക്കിയത് ദൃശ്യത്തെയും പ്രേമത്തെയും

ഇന്ത്യൻ സാംസ്കാരികതയുടെ മുഖമായി തങ്ങൾ മമ്മൂട്ടിയെ കാണുന്നുവെന്നും, മമ്മൂട്ടിയെ ആദരിക്കുന്നതുവഴി ഇന്ത്യൻ സംസ്കാരത്തെ ബഹുമാനിക്കുന്നുവെന്നും ഡോ. ആൻഡ്രൂ ചാർട്ടൻ എംപി അഭിപ്രായപ്പെട്ടു. തന്റെ സമൂഹത്തിനുവേണ്ടി മമ്മൂട്ടി ചെയ്യുന്ന ഓരോ കാര്യങ്ങളും ഇന്ത്യൻ സെലിബ്രിറ്റികൾ മാതൃകയാക്കണമെന്നാണ് ഇന്ത്യൻ ഹൈക്കമ്മീഷണർ മൻപ്രീത് വോറയുടെ അഭിപ്രായം. ഓസ്‌ട്രേലിയയിലെ ഇന്ത്യൻ പ്രവാസികളുടെ നാട്ടിലുള്ള മാതാപിതാക്കൾക്കായി മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആരംഭിച്ച ‘ഫാമിലി കണക്റ്റ്’ പദ്ധതി ഏറെ പ്രശംസനീയമാണെന്ന് കൃഷി, മത്സ്യബന്ധന വകുപ്പ് മന്ത്രി സെനറ്റർ മുറേയ് വാട്ട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel