ന്യൂസ് ഡെസ്ക് | Kairali News | kairalinewsonline.com - Part 210
ന്യൂസ് ഡെസ്ക്

ന്യൂസ് ഡെസ്ക്

ചവര്‍നിലത്തെ സ്വര്‍ണനിലമാക്കിയ ചൂര്‍ണിക്കര കൂട്ടായ്മയ്ക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍; കൂട്ടായ്മയുടെ ശക്തിയിലൂടെ അത്ഭുതം സൃഷ്ടിക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി

കൊച്ചി: ചപ്പുചവറും മാലിന്യങ്ങളും കൂടിക്കിടന്ന തരിശുനിലത്തെ പൊന്നിന്‍ കതിര്‍പ്പാടമാക്കിയ ചൂര്‍ണിക്കരയ്ക്ക് അഭിനന്ദനം ചൊരിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. കൃഷിപ്പണിയില്‍ നിന്നും പതിനാറു വര്‍ഷം മുമ്പ് പിന്‍വാങ്ങിയ തലമുറയുടെ...

ഹയര്‍സെക്കന്‍ഡറി തസ്തിക നിര്‍ണയം: വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണെന്ന് മന്ത്രി സി രവീന്ദ്രനാഥ്; അക്കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പില്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ല

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി തസ്തിക നിര്‍ണയവുമായി ബന്ധപ്പെട്ട ഒരു തീരുമാനവും വിദ്യാഭ്യാസ വകുപ്പ് എടുത്തിട്ടില്ലെന്ന് മന്ത്രി സി രവീന്ദ്രനാഥ്. മുന്‍ സര്‍ക്കാറിന്റെ കാലത്ത് ധനവകുപ്പ് ഇറക്കിയ അണ്‍ ഒഫീഷ്യല്‍...

കേരളത്തിന് കൂടുതല്‍ അരിയില്ലെന്ന് കേന്ദ്രം; സംസ്ഥാനത്തിന്റെ ആവശ്യം തള്ളി കേന്ദ്ര ഭക്ഷ്യമന്ത്രി; ഉയര്‍ന്ന നിരക്ക് നല്‍കി ഭക്ഷ്യധാന്യം വാങ്ങണമെന്ന് നിര്‍ദേശം

ദില്ലി: കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ഭക്ഷ്യ ധാന്യങ്ങള്‍ നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം അനുവദിക്കാനാവില്ലെന്ന് കേന്ദ്ര ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി റാം വിലാസ് പാസ്വാന്‍. ഭക്ഷ്യ ഭദ്രതാ...

മോശം പെരുമാറ്റം: ഖേദം പ്രകടിപ്പിച്ച് ടോവിനോ

കൊച്ചി: ആരാധകനോട് മോശമായി പെരുമാറിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി നടന്‍ ടോവിനോ തോമസ്. വേദനിച്ചപ്പോള്‍ ഒരു പച്ചമനുഷ്യനായി പ്രതികരിച്ചുപോയതാണെന്നും അത് ജാഡയോ അഹങ്കാരമോ കൊണ്ടായിരുന്നില്ലെന്നും ടോവിനോ പറഞ്ഞു. അതാരെയെങ്കിലും...

ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ അഴിമതി അന്വേഷിക്കണമെന്ന് മന്ത്രി ജി. സുധാകരന്‍

ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് അഴിമതി നടന്നിട്ടുണ്ടെന്നും അന്വേഷിക്കണമെന്നും പൊതുമാരാമത്ത് മന്ത്രി ജി. സുധാകരന്‍. കളക്ടറേറ്റില്‍ ചേര്‍ന്ന വരള്‍ച്ച അവലോകനയോഗത്തിലാണ് അദ്ദേഹം പ്രമേയത്തിലൂടെ ഇക്കാര്യം ആവശ്യപ്പെട്ടത്....

എംബി ഫൈസല്‍ സമരങ്ങളിലൂടെയും പോരാട്ടങ്ങളിലൂടെയും വളര്‍ന്നുവന്ന നേതാവ്; ജനഹൃദയങ്ങളില്‍ ഇടംനേടിയ ഫൈസലിനെ പ്രതീക്ഷയോടെ ഉറ്റുനോക്കി മലപ്പുറം

മലപ്പുറം: മലപ്പുറത്തെ യുവതലമുറയെ മതേതര പക്ഷത്ത് ഉറപ്പിച്ചുനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുള്ള എംബി ഫൈസല്‍ സമരങ്ങളിലൂടെയും പോരാട്ടങ്ങളിലൂടെയും വളര്‍ന്നുവന്ന നേതാവാണ്. ജില്ലാ പഞ്ചയത്തംഗമായി ജനഹൃദയങ്ങളില്‍ ഇടംനേടാനും ഈ ഡിവൈഎഫ്‌ഐക്കാരന്...

തൃശൂരില്‍ ഭിന്നലിംഗക്കാര്‍ക്ക് നേരെ പൊലീസ് അതിക്രമം; മര്‍ദനമേറ്റ് ചികിത്സ തേടിയപ്പോള്‍ കോര്‍പ്പറേഷന്‍ ആശുപത്രിയിലെ ഡോക്ടറും അപമാനിച്ചെന്ന് പരാതി

തൃശൂര്‍: തൃശൂരില്‍ ഭിന്നലിംഗക്കാരെ അര്‍ധരാത്രിയില്‍ അകാരണമായി പൊലീസ് മര്‍ദ്ദിച്ചെന്ന് പരാതി. പരുക്കേറ്റ മൂന്ന് ഭിന്നലിംഗക്കാര്‍ കോര്‍പ്പറേഷന്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ ഡ്യൂട്ടി ഡോക്ടര്‍ ചികിത്സ നിഷേധിച്ചെന്നും ആരോപണമുണ്ട്. സംഭവത്തില്‍...

ഗുരുദേവ ദര്‍ശനങ്ങളെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി ചിലര്‍ വളച്ചൊടിക്കുകയാണന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; ജാതീയമായ അന്ധത തിരിച്ചു കൊണ്ടുവരാന്‍ ചിലര്‍ ശ്രമിക്കുന്നു

കൊച്ചി: ഗുരുദേവന്റെ ദര്‍ശനങ്ങളെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി ചിലര്‍ വളച്ചൊടിക്കുകയാണന്നും ഇത്തരക്കാര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുരു ഇല്ലാതാക്കിയ ജാതീയമായ അന്ധത തിരിച്ചു കൊണ്ടുവരാന്‍ ചിലര്‍...

ഹരീഷ് സാല്‍വേയുമായുള്ള കൂടിക്കാഴ്ച സൗഹൃദപരമെന്ന് ലോക്‌നാഥ് ബെഹ്‌റ; ലാവ്‌ലിന്‍ കേസുമായി കൂടിക്കാഴ്ചയ്ക്ക് യാതൊരു ബന്ധവുമില്ല

തിരുവനന്തപുരം: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി സുപ്രീംകോടതിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ഹാജരായ വിഷയത്തില്‍ തനിക്കെതിരെ ഉയര്‍ന്ന ആക്ഷേപത്തെ തള്ളി ഡിജിപി ലോക്‌നാഥ്...

ജനങ്ങള്‍ക്ക് പൊലീസ് സ്‌റ്റേഷനില്‍ ഒറ്റയ്ക്കുപോകാനുള്ള ഭയം ഇല്ലാതാകണമെന്ന് മന്ത്രി ജി. സുധാകരന്‍; പൊലീസിനെ ജനകീയമാക്കി ഈ ഭയം ഇല്ലാതാക്കും

ആലപ്പുഴ: പൊലീസ് സ്‌റ്റേഷനില്‍ ഒറ്റയ്ക്കുപോകാന്‍ ജനങ്ങളില്‍ ഇപ്പോഴും ഭയം നിലനില്‍ക്കുന്നുണ്ടെന്നും പൊലീസിനെ കൂടുതല്‍ ജനകീയമാക്കി ഈ ഭയം ഇല്ലാതാക്കണമെന്നും പൊതുമരാമത്ത് വകുപ്പു മന്ത്രി ജി. സുധാകരന്‍. എല്ലാ...

അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍: കലൂര്‍ സ്റ്റേഡിയം ഉടന്‍ പൂര്‍ണ സജ്ജമാക്കുമെന്ന് മന്ത്രി എസി മൊയ്തീന്‍; മെയ് 31നകം പരിശീലന ഗ്രൗണ്ടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കും

കൊച്ചി: അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ വേദിയായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം ഉടന്‍ പൂര്‍ണ സജ്ജമാക്കുമെന്ന് കായിക മന്ത്രി എ സി മൊയ്തീന്‍. മെയ് 31നകം...

കൊച്ചിയില്‍ ഒഡീഷ സ്വദേശിനിയായ ഗര്‍ഭിണി പൊള്ളലേറ്റ് മരിച്ച സംഭവം; ആശുപത്രികള്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍

കൊച്ചി: കൊച്ചിയില്‍ ഒഡീഷ സ്വദേശിനിയായ ഗര്‍ഭിണി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ആശുപത്രികള്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സബ്...

സ്‌നേഹജ്വാല തെളിയിച്ച് ഐഎഫ്എഫ്‌കെ നിലമ്പൂര്‍ മേഖലാ മേളയ്ക്ക് തുടക്കം; ലീഗ് തന്നെ ലക്ഷ്യം വയ്ക്കുന്നതായി കരുതുന്നില്ലെന്ന് കമല്‍

പാലക്കാട്: സ്‌നേഹജ്വാല തെളിയിച്ച് ഐഎഫ്എഫ്‌കെ നിലമ്പൂര്‍ മേഖലാ ചലച്ചിത്ര മേളയ്ക്ക് തുടക്കം. ഉദ്ഘാടന ചടങ്ങ് ഒഴിവാക്കിയത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ഭാഗമായണെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍...

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ സൈബര്‍ കുറ്റകൃത്യങ്ങള്‍: അറിയേണ്ട ചില കാര്യങ്ങള്‍

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാനും കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കാനും കര്‍ശന നിയമവ്യവസ്ഥകളാണ് നിലവിലുള്ളതെന്ന് പ്രമുഖ സൈബര്‍ ഫോറന്‍സിക് കണ്‍സള്‍ട്ടന്റ് ഡോ. വിനോദ് ഭട്ടതിരിപ്പാട്. നവമാധ്യമങ്ങളും...

കാത്തിരിപ്പുകള്‍ക്ക് വിരാമം; ടാറ്റ ടിഗോര്‍ 29ന് ഇന്ത്യന്‍ വിപണിയില്‍

വാഹനപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ടാറ്റ ടിഗോര്‍ 29ന് ഇന്ത്യന്‍ വിപണിയിലെത്തും. 1.2 ലിറ്റര്‍ റിവോട്രോണ്‍ പെട്രോള്‍ എഞ്ചിന്‍, 1.05 ലിറ്റര്‍ റിവോടോര്‍ക്ക് ഡീസല്‍ എഞ്ചിനുമാണ് വാഹനത്തിന് കരുത്തുപകരുക....

ഗ്രേറ്റ് ഫാദറിലെ ആദ്യഗാനം പുറത്ത്; ആലപിച്ചത് ഇന്ദ്രജിത്തിന്റെ മക്കള്‍

മലയാളത്തിന്റെ പ്രിയ നടന്‍ മമ്മൂട്ടിയുടെ 'ദ ഗ്രേറ്റ് ഫാദറി'ലെ ആദ്യഗാനം റിലീസ് ചെയ്തു. 'കൊ കൊ കോഴി..' എന്നു തുടങ്ങുന്ന ഗാനം ഇന്ദ്രജിത്തിന്റെ മക്കളായ പ്രാര്‍ഥനയും നക്ഷത്രയും...

തൃശൂര്‍ നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് എബിവിപി അഴിഞ്ഞാട്ടം; ബൈക്കില്‍ സഞ്ചരിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരെ വളഞ്ഞിട്ട് മര്‍ദിച്ചു; പ്രദേശത്ത് സംഘര്‍ഷ സാധ്യത

തൃശൂര്‍: കേരള വര്‍മ്മ കോളേജില്‍ അതിക്രമിച്ച് കയറി എസ്എഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിന് പിന്നാലെ തൃശൂര്‍ നഗരത്തിലും എബിവിപി അക്രമം. തിരക്കേറിയ എം.ജി റോഡില്‍ പ്രകടനവുമായെത്തിയ എബിവിപിക്കാര്‍ ഭീകരാന്തരീക്ഷം...

കുഞ്ഞാലിക്കുട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച് മാണി; ‘ഇത് യുഡിഎഫിനുള്ള പിന്തുണയല്ല, ലീഗുമായുള്ള സൗഹൃത്തിന്റെ അടിസ്ഥാനത്തിലുള്ള തീരുമാനം’

കോട്ടയം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ പികെ കുഞ്ഞാലിക്കുട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെഎം മാണി. എന്നാലിത് യുഡിഎഫിനുള്ള പിന്തുണയല്ലെന്നും ലീഗ് നേതൃത്വം കേരള കോണ്‍ഗ്രസിന്റെ...

കാക്കാഴം പാലത്തിലെ നിര്‍മാണപ്രവര്‍ത്തികള്‍ കാണാന്‍ മന്ത്രി ജി. സുധാകരന്‍ നേരിട്ടെത്തി

ആലപ്പുഴ: ആധുനിക സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെ പുനര്‍നിര്‍മ്മിക്കുന്ന കാക്കാഴം പാലത്തിലെ പ്രവര്‍ത്തികള്‍ നേരില്‍ കാണാന്‍ പൊതുമരാമത്ത് മന്ത്രി ജി. സുധാകരനെത്തി. ഉച്ചയ്ക്ക് രണ്ടിന് പാലത്തിലെ തെക്കേക്കരയില്‍ എത്തിയ...

വാഴക്കുളത്ത് കേന്ദ്ര കൃഷിവകുപ്പിനു കീഴില്‍ പൈനാപ്പിള്‍ പാര്‍ക്ക് ആരംഭിക്കണമെന്ന് ജോയ്‌സ് ജോര്‍ജ്; പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കാന്‍ ബജറ്റില്‍ കൂടുതല്‍ തുക ഉള്‍പ്പെടുത്തണം

ദില്ലി: വാഴക്കുളത്ത് കേന്ദ്ര കൃഷിവകുപ്പിനു കീഴില്‍ പൈനാപ്പിള്‍ പാര്‍ക്ക് ആരംഭിക്കണമെന്ന് അഡ്വ. ജോയ്‌സ് ജോര്‍ജ് എം.പി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. കേന്ദ്ര ബജറ്റിന്റെ കാര്‍ഷിക ധനാഭ്യര്‍ത്ഥന ചര്‍ച്ചകളില്‍ പങ്കെടുത്ത്...

ഇവനാണ് ആ തെണ്ടിയെന്ന് വിജയ് ബാബു; ‘നീ ഏത് ദുനിയാവിലാണെങ്കിലും പൊക്കും’

അങ്കമാലി ഡയറീസിന്റെ വ്യാജ പതിപ്പ് ഫേസ്ബുക്കില്‍ പ്രചരിച്ചവര്‍ക്കെതിരെ ശക്തമായ പ്രതികരണവുമായി നിര്‍മാതാവ് വിജയ് ബാബു. തിയേറ്ററില്‍ നിന്ന് ലൈവായി സിനിമ ഫേസ്ബുക്കില്‍ പ്രദര്‍ശിപ്പിച്ച യുവാവിന്റെ ഫോട്ടോ പോസ്റ്റ്...

ലാവ്‌ലിന്‍ കേസിലെ സിബിഐ കുറ്റപത്രം അസംബന്ധമെന്ന് ഹരീഷ് സാല്‍വെ; കരാറില്‍ നിയമവിരുദ്ധമായി ഒന്നുമില്ല; എതിര്‍വാദത്തിനായി കേസ് 27ലേക്ക് മാറ്റി

കൊച്ചി: ലാവ്‌ലിന്‍ കേസിലെ സിബിഐയുടെ കുറ്റപത്രം അസംബന്ധമെന്ന് സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ. സിബിഐയുടെ പുനപരിശോധന ഹര്‍ജിയെ എതിര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി ഹൈക്കോടതിയില്‍...

യുപിയില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ബിജെപി നീക്കം; മുസ്ലീം പള്ളിക്ക് മുകളില്‍ ബിജെപിയുടെ കൊടി ഉയര്‍ത്തി പ്രവര്‍ത്തകര്‍; എതിര്‍ത്തവര്‍ക്ക് നേരെ ഭീഷണിയും

ദില്ലി: തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ വര്‍ഗീയസംഘര്‍ഷമുണ്ടാക്കാന്‍ ബിജെപിയുടെ നീക്കം. ബുലന്ദ്ശ്വറിലെ മുസ്ലീം പള്ളിക്ക് മുകളില്‍ ബിജെപിയുടെ കൊടി ഉയര്‍ത്താനുള്ള പ്രവര്‍ത്തകരുടെ ശ്രമം സംഘര്‍ഷത്തിലേക്ക് നയിച്ചു. തെരഞ്ഞെടുപ്പ്...

മുത്തുകൃഷ്ണന്റെ മരണത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് മുഹമ്മദ് റിയാസ്; ഡിവൈഎഫ്‌ഐ പ്രതിഷേധ പ്രകടനം സേലത്ത്

സേലം: ജെഎന്‍യു ഗവേഷക വിദ്യാര്‍ഥി മുത്തുകൃഷ്ണന്റെ മരണത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്. മരണത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപെട്ട് മുത്തുകൃഷ്ണന്റെ നാടായ...

ജിഷ്ണുവിന്റെ മരണം: വൈസ് പ്രിന്‍സിപ്പലിന്റെയും സിപി പ്രവീണിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി; പ്രതികള്‍ ജിഷ്ണുവിനെ ശാരീരികവുമായി പീഡിപ്പിച്ചെന്ന് പ്രോസിക്യൂഷന്‍

തൃശൂര്‍: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മൂന്ന്, നാലു പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. മുന്‍ വൈസ് പ്രിന്‍സിപ്പല്‍ എന്‍.കെ ശക്തിവേല്‍, ഇന്‍വിജിലേറ്റര്‍ സി.പി പ്രവീണ്‍...

ഓടുന്ന കാറില്‍ പിതാവിന്റെ മുമ്പില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ കൂട്ടബലാത്സഗം ചെയ്തു; അഞ്ചു പേര്‍ അറസ്റ്റില്‍; പീഡനം പിതാവിന് ബലമായി മദ്യം നല്‍കിയ ശേഷം

ദില്ലി: ഗുജറാത്തില്‍ പിതാവിന്റെ മുമ്പില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ ഒരുസംഘമാളുകള്‍ കൂട്ടബലാത്സഗം ചെയ്തു. സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ ദഹോദ് ജില്ലയിലാണ് സംഭവം....

പൊലീസ് ഉദ്യോഗസ്ഥന്റെ കൈവിരല്‍ ക്രിമിനല്‍ കേസ് പ്രതി കടിച്ചു മുറിച്ചെടുത്തു; അമ്പലപ്പുഴ പൊലീസ് സ്‌റ്റേഷനില്‍ സംഭവിച്ചത്

ആലപ്പുഴ: അമ്പലപ്പുഴ പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥന്റെ കൈവിരല്‍ പ്രതി കടിച്ചു മുറിച്ചെടുത്തു. ഇന്നലെ രാവിലെ ഏഴുമണിക്കാണ് സംഭവം. അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ എം....

കുബേര കേസ് ഒതുക്കിത്തീര്‍ക്കാന്‍ ഒരു ലക്ഷം രൂപ; എറണാകുളം നോര്‍ത്ത് സിഐ ടിബി വിജയനെ സസ്‌പെന്‍ഡ് ചെയ്തു

കൊച്ചി: കുബേര കേസ് ഒതുക്കിത്തീര്‍ത്തതിന് എറണാകുളം നോര്‍ത്ത് സിഐ ടിബി വിജയനെ സസ്‌പെന്‍ഡ് ചെയ്തു. ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങി കേസൊതുക്കിയ സംഭവത്തില്‍ കൊച്ചി ഐജിയാണ്,...

വ്യാജ സിം കാര്‍ഡ്; പള്‍സര്‍ സുനിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കോട്ടയം: വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളുപയോഗിച്ച് സിംകാര്‍ഡുകള്‍ സംഘടിപ്പിച്ചുവെന്ന കേസില്‍ പള്‍സര്‍ സുനിയെ കോട്ടയം പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. കോട്ടയം സ്വദേശിയുടെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് സിംകാര്‍ഡ് എടുത്ത്...

മുസ്ലിംലീഗും കേരളാ കോണ്‍ഗ്രസും സഹോദര പാര്‍ട്ടികളാണെന്ന് മാണി; ഉപതെരഞ്ഞെടുപ്പില്‍ ലീഗിനെ പിന്തുണയ്ക്കണമോയെന്ന് സ്റ്റിയറിംഗ് കമ്മിറ്റി യോഗം തീരുമാനിക്കും

കോട്ടയം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിനെ പിന്തുണയ്ക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം ഇന്ന് വൈകിട്ട് ചേരുന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാര്‍ കെ.എം...

ജോലി സമ്മര്‍ദ്ദം; മലയാളി സൈനികന്‍ ആത്മഹത്യ ചെയ്തു; മരിച്ചത് ലഫ്റ്റനന്റ് കേണല്‍ യു.ബി ജയപ്രകാശ്

ദില്ലി: ജോലി സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മലയാളി സൈനികന്‍ ആത്മഹത്യ ചെയ്തു. ലഫ്റ്റനന്റ് കേണല്‍ യു.ബി ജയപ്രകാശി(46) നെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് മണക്കടവ് സ്വദേശിയാണ്...

കേരളവര്‍മ കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ എബിവിപി-ആര്‍എസ്എസ് അക്രമം; പുറത്തുനിന്ന് എത്തിയ ആര്‍എസ്എസുകാര്‍ വിദ്യാര്‍ഥികളെ മുളവടികള്‍ ഉപയോഗിച്ച് മര്‍ദ്ദിച്ചു

തൃശൂര്‍: തൃശൂര്‍ കേരളവര്‍മ കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ എബിവിപി-ആര്‍എസ്എസ് അക്രമം. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം എന്ന പേരില്‍ കോളേജിനു മുന്നില്‍ ആര്‍എസ്എസ് നടത്തിയ പരിപാടിക്കിടെ ആയിരുന്നു...

കാവുമ്പായി സമരം വിസ്മരിക്കപ്പെടാനുള്ളതല്ല; ‘കാവുമ്പായി ചുവക്കുമ്പോള്‍’ നാടകം അരങ്ങിലേക്ക് | വീഡിയോ

കണ്ണൂര്‍: പോയകാലങ്ങള്‍ ഓര്‍മ്മകള്‍ മാത്രമാവുമ്പോള്‍ ഫാസിസം പുതിയ രൂപത്തില്‍ സമൂഹത്തെ കീഴടക്കാന്‍ ശ്രമിക്കുമ്പോള്‍ ചരിത്രം ഓര്‍മ്മപ്പെടുത്താന്‍ കൂത്തുപറമ്പ് സുധീഷ് സ്മാരക സാംസ്‌കാരിക വേദി നരവൂര്‍ തെക്കേമുക്കിന്റെ ആഭിമുഖ്യത്തില്‍...

മലപ്പുറത്ത് കോലീബി സഖ്യത്തിന് നീക്കം; സംസ്ഥാന നേതാവ് മത്സരിക്കണമെന്ന പ്രാദേശിക ബിജെപി ഘടകത്തിന്റെ ആവശ്യം തള്ളി; ദുര്‍ബലനായ സ്ഥാനാര്‍ത്ഥി മതിയെന്ന് സംസ്ഥാന നേതൃത്വം

പാലക്കാട്: മലപ്പുറത്ത് കോ-ലീ-ബി സഖ്യത്തിന് നീക്കം. സംസ്ഥാന നേതാവ് മത്സരിക്കണമെന്ന പ്രാദേശിക ബിജെപി ഘടകത്തിന്റെ ആവശ്യം സംസ്ഥാന നേതൃത്വം തള്ളി. 14ന് നിശ്ചയിച്ചിരുന്ന ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം...

വീണാ ജോര്‍ജിനെതിരെ നുണപ്രചരണവുമായി കോണ്‍ഗ്രസ് നേതൃത്വം; പൊതുയോഗങ്ങളില്‍ അപമാനിക്കാന്‍ ശ്രമം

പത്തനംതിട്ട: ആറന്മുള എംഎല്‍എ വീണാ ജോര്‍ജിനെതിരെ നുണപ്രചരണവുമായി ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം രംഗത്ത്. വീണാ ജോര്‍ജ് മണ്ഡലത്തില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ മുന്‍ എംഎല്‍എ ശിവദാസന്‍ നായര്‍ കൊണ്ടുവന്ന...

ബാറുടമയെ ഭീഷണിപ്പെടുത്തി രണ്ടു കോടി തട്ടാന്‍ ശ്രമിച്ച സംഘത്തെ തിരിച്ചറിഞ്ഞു; അന്വേഷണം മംഗളൂരിലെ അധോലോക സംഘത്തെ കേന്ദ്രീകരിച്ച്

കാസര്‍കോട്: ബാറുടമയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി രണ്ട് കോടി രൂപ ആവശ്യപ്പെട്ട സംഭവത്തില്‍ പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. മംഗലൂരിലെ അധോലോക സംഘമാണ് ഇതിന് പിന്നില്‍. കേസന്വേഷണം പൊലീസ്...

സംസ്ഥാന കയാക്കിംഗ് അസോസിയേഷന്‍ പിരിച്ചുവിട്ടു; നടപടി ദേശീയ ഗെയിംസ് അഴിമതിയെ തുടര്‍ന്ന്; ഉത്തരവിറക്കിയത് ദേശീയ ഫെഡറേഷന്‍

ആലപ്പുഴ: സംസ്ഥാന കനോയിംഗ് ആന്റ് കയാക്കിംഗ് അസോസിയേഷന്‍ പിരിച്ചുവിട്ടു. മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയാണ് അസോസിയേഷന്‍ പിരിച്ചുവിടാന്‍ പ്രധാന കാരണം. ദേശീയ ഫെഡറേഷനാണ് ഇതുസംബന്ധിച്ച...

വര്‍ഗീയധ്രുവീകരണം തടയാന്‍ ജനമൈത്രി പൊലീസിംഗ് ശക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; ആശയ വൈരുധ്യങ്ങളുടെ പേരില്‍ ജനങ്ങള്‍ വിഘടിക്കുന്നത് ആശാസ്യമല്ല

തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ഗീയധ്രുവീകരണം തടയാന്‍ ജനമൈത്രി പൊലീസിംഗ് ശക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കമ്യൂണിറ്റി പൊലീസിംഗ് സംവിധാനത്തിന്റെ പുതുവഴികള്‍ ചര്‍ച്ചചെയ്യുന്നതിനായി കേരളാ പൊലീസ് സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയസമ്മേളനം...

ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ ചില മര്യാദകള്‍; വീഡിയോ

സുഹൃത്തുകള്‍ക്കൊപ്പം സമയം ചെലവഴിക്കുമ്പോള്‍ ഫോണില്‍ സംസാരിക്കുന്ന വ്യക്തിയാണോ നിങ്ങള്‍? ഒരാളുമായി സംസാരിക്കുമ്പോള്‍ സണ്‍ഗ്ലാസ് ഊരാതിരിക്കുന്ന വ്യക്തിയാണോ നിങ്ങള്‍? എന്നാല്‍ ഇതൊന്നും നല്ല ശീലമല്ലെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. അങ്ങനെ...

യുപിയിലെ മുസ്ലീങ്ങള്‍ ഉടന്‍ നാടുവിടണമെന്ന് ബിജെപി; അല്ലെങ്കില്‍ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് ഭീഷണി; അധികാരത്തിലേറിയ ബിജെപി തനിനിറം കാണിച്ചു

ലക്‌നോ: ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയില്‍ മുസ്ലീങ്ങള്‍ നാടുവിടണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപിയുടെ പേരില്‍ പോസ്റ്ററുകള്‍. ബറേലിയില്‍ നിന്നും 70 കിലോമീറ്റര്‍ അകലെ ജിയാന്‍ഗല എന്ന സ്ഥലത്താണ് പോസ്റ്ററുകള്‍...

മോദി ഭരണത്തിന് കീഴില്‍ ദളിത് എഴുത്തുകാര്‍ ഭീഷണി നേരിടുന്നു; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരും; മറാത്തി സാഹിത്യകാരന്‍ ശരണ്‍കുമാര്‍ ലിംബാലെ പീപ്പിള്‍ ടിവിയോട് | Exclusive Interview

തിരുവനന്തപുരം: നരേന്ദ്ര മോദി സര്‍ക്കാരിന് കീഴില്‍ ദളിത് സാഹിത്യകാരന്‍മാര്‍ ഭീഷണി നേരിടുകയാണെന്ന് പ്രമുഖ മറാത്തി ദളിത് സാഹിത്യകാരന്‍ ശരണ്‍കുമാര്‍ ലിംബാലെ. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരുമെന്നും അദ്ദേഹം...

പുലിമുരുകന്റെ മാല ഇനി മാത്യു ജോസിന് സ്വന്തം; ലേല തുക ജീവ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക്

പുലിമുരുകന്‍ സിനിമയില്‍ മോഹന്‍ലാലിന്റെ കഥാപാത്രം കഴുത്തിലണിച്ച മാല ലേലത്തില്‍ വിറ്റുപോയത് ഒരു ലക്ഷത്തി പതിനായിരം രൂപയ്ക്ക്. മാത്യു ജോസ് എന്നയാളാണ് രണ്ട് മാസത്തിലേറെ നീണ്ട ലേലത്തില്‍ മാല...

സിപിഐഎം താനൂര്‍ ഏരിയാ സെക്രട്ടറിക്കും കുടുംബത്തിനും ലീഗിന്റെ വധഭീഷണി; താനൂരിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമെന്ന് സൂചന

തൃശൂര്‍: സിപിഐഎം താനൂര്‍ ഏരിയാ സെക്രട്ടറി ഇ ജയനും കുടുംബത്തിനും നേരേ മുസ്ലിംലീഗ് പ്രവര്‍ത്തകരുടെ വധഭീഷണി. മുസ്ലിം ലീഗ് പ്രവര്‍ത്തകരെന്ന പേരിലാണ് സോഷ്യല്‍ മീഡിയയിലൂടെ വധഭീഷണി പ്രചരിക്കുന്നത്....

മണ്ടത്തരങ്ങള്‍ ആവര്‍ത്തിച്ച് കെ സുരേന്ദ്രന്‍; ‘മുത്തലാഖ് എന്നാല്‍ മൂന്നും നാലു കെട്ടുന്ന സമ്പ്രദായ’മെന്ന് സുരേന്ദ്രന്റെ കണ്ടെത്തല്‍; ഒന്ന് എഡിറ്റ് ചെയ്യടെ വിവരദോഷിയെന്ന് സോഷ്യല്‍മീഡിയ

തിരുവനന്തപുരം: ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ മണ്ടത്തരങ്ങള്‍ ആവര്‍ത്തിച്ച് വീണ്ടും ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. മുത്തലാഖ് സമ്പ്രദായത്തെ കുറിച്ച് ആധികാരികമായി പറഞ്ഞുകൊണ്ടുള്ള പോസ്റ്റിലാണ് വിവരകേട് കടന്നുകൂടിയത്. എന്താണ് മുത്തലാഖ് എന്ന്...

Page 210 of 214 1 209 210 211 214

Latest Updates

Advertising

Don't Miss