അനധികൃത ഹൗസ് ബോട്ടുകൾക്കെതിരെ നടപടി സ്വീകരിക്കണം; ആലപ്പുഴ പോർട്ട്  ഓഫീസിനു മുന്നിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി അംഗീകൃത ഹൗസ് ബോട്ട് ഉടമകൾ

Alappuzha House Boat

അനധികൃതമായി ആലപ്പുഴയിൽ സർവീസ് നടത്തുന്ന ഹൗസ് ബോട്ടുകൾക്ക് എതിരെ നടപടി സ്വീകരിക്കാതെ, നിയമപരമായി സർവീസ് നടത്തുന്ന ഹൗസ് ബോട്ടുകളിൽ നിരന്തരം പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്. അംഗീകൃത ഹൗസ് ബോട്ട് ഉടമകൾ ആലപ്പുഴ പോർട്ട്  ഓഫീസിനു മുന്നിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.

മാധ്യമപ്രവർത്തകനായ ജയചന്ദ്രൻ ധർണ്ണ ഉദ് ഘാടനം ചെയ്തു. അനധികൃതമായി പ്രർത്തിക്കുന്ന ഹൗസ് ബോട്ടുകൾക്ക് സഹായം ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകാനാണ് ഹൗസ് ബോട്ട് ഉടമകളുടെ തീരുമാനം.

Also Read: ‘അയൽക്കാരാ’ണെങ്കിലും കേരളത്തിലും വിളയും; നൂറുമേനി വിളവെടുത്ത് വിജയിച്ച കഥ പറഞ്ഞ് പത്മനാഭൻ

ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയാണ് ഉദ്യോഗസ്ഥർ അനധികൃത ബോട്ടുകൾക്ക് സഹായം എന് ആരോപണം നിലനിൽക്കുമ്പോഴും. ഇത്തരം ഹൗസ് ബോട്ടുകൾ മാലിന്യങ്ങൾ അടക്കം കായലിൽ തള്ളുകയും ചെയ്യുന്നത് പതിവായിട്ടും യാതൊരുവിധ പരിശോധനയ്ക്കും വിധേയമാക്കാതെ ഇത്തരം ഹൗസ് ബോട്ടുകളെ സഹായിക്കുന്ന നടപടികളാണ് തുറമുഖ വകുപ്പിന്റെ ഭാഗത്ത് നിന്ന് കാണാൻ കഴിയുന്നത്. ഇതിനെതിരെയുള്ള സൂചന സമരം മാത്രമാണ് നടന്നത്. വരുന്ന ദിവസങ്ങളിൽ ശക്തമായ സമരപരിപാടികളുമായിട്ട് മുന്നോട്ട് പോകുമെന്നും ഹൗസ് ബോട്ട് ഉടമകൾ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News