തിരുവല്ലയില്‍ നാലാംക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം, ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

തിരുവല്ലയില്‍ നാലാംക്ലാസുകാരിയെ ഓട്ടോഡ്രൈവര്‍ ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി. കുട്ടിയുടെ അമ്മയാണ് പരാതി നല്‍കിയത്. ഓട്ടോ ഡ്രൈവര്‍ തിരുവല്ല വെണ്‍പാല സ്വദേശി വര്‍ഗീസ് (67) അറസ്റ്റിലായി.

കഴിഞ്ഞ കുറേനാളുകളായി കുട്ടി സ്‌കൂളില്‍ പോയിരുന്നത് ഇയാളുടെ ഓട്ടോയിലായിരുന്നു. സ്‌കൂളില്‍ നിന്ന് തിരികെ വരുമ്പോള്‍ സഹപാഠികളെ വീടുകളില്‍ ഇറക്കിവിട്ട ശേഷം, പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകുന്നവഴിയില്‍ വിജനമായ പ്രദേശത്ത് വച്ച് നാലാംക്ലാസുകാരിയോട് വര്‍ഗീസ് അപമര്യാദയായി പെരുമാറി എന്നാണ് അമ്മയുടെ പരാതിയില്‍ പറയുന്നത്.

Also Read: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കോടികളുടെ സ്വര്‍ണ്ണം പിടികൂടി

കഴിഞ്ഞ ദിവസം കുട്ടിയോട് വര്‍ഗീസ് അപമര്യാദയായി പെരുമാറുന്നത് നാട്ടുകാരില്‍ ഒരാള്‍ കാണുകയായിരുന്നു. ഇക്കാര്യം കുട്ടിയുടെ അമ്മയോട് പറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News