തിരുവനന്തപുരത്ത് ആക്രിക്കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ വിൽപ്പന; ഓട്ടോ ഡ്രൈവർ പിടിയിൽ

തിരുവനന്തപുരം മുരുക്കുംപുഴയിൽ എംഡിഎംഎയുമായി ഓട്ടോ ഡ്രൈവർ പിടിയിൽ. മുടപുരം സ്വദേശി മുബാറക് എന്ന് വിളിപ്പേരുള്ള നൗഷാദ്(50) ആണ് എക്സൈസിന്റെ പിടിയിലായത്.ആക്രിക്കച്ചവടത്തിന്റെ മറവിലാണ് ഇയാൾ എംഡിഎംഎ വിൽപ്പന നടത്തിയിരുന്നത്.

മുരുക്കുംപുഴ കോഴിമട ഭാഗത്ത് പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ പിടിയിലായത്.ഇയാളിൽ നിന്ന് 8.45 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ആക്രി വ്യാപാരത്തിന്റെ മറവിൽ ഇയാൾ വ്യാപകമായി ചെറുപ്പക്കാർക്ക് മയക്കുമരുന്ന് വില്പന നടത്തിവരികയായിരുന്നു.എക്സൈസിന്റെ രഹസ്യാന്വേഷണ വിഭാഗവും പൊലീസും ഏറെ നാളായി ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. എംഡിഎംഎ വിൽപ്പന നടത്തി കിട്ടിയ 21000 രൂപയും മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും പിടിച്ചെടുത്തു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News