കോഴിക്കോട് ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്നു

കോഴിക്കോട് വെള്ളയിൽ ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്നു. വെള്ളയിൽ ഗാന്ധി നഗർ കോളനിയിലെ സ്വദേശീ ശ്രീകാന്ത് (48) ആണ് മരിച്ചത്.

ALSO READ: പ്രമുഖ തമിഴ് ഗായകൻ സെന്തിൽ ഗണേഷിന്റെ മലയാളത്തിലെ ആദ്യ ഗാനം”ജിലുക്ക് ജിലുക്ക്” ന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

ആക്രമിച്ചത് ഓട്ടോയിൽ ഉണ്ടായിരുന്നയാളെന്നാണ് പൊലീസ് പറഞ്ഞത്. കോഴിക്കോട് പണിക്കർ റോഡിലെ റോഡരികിൽ കുത്തേറ്റ് ചോരവാർന്നൊലിച്ച് കിടക്കുന്നതായാണ് പുലർച്ചെ നാട്ടുകാർ കണ്ടത്. ശ്രീകാന്തിനൊപ്പം ഓട്ടോയിലുണ്ടായിരുന്ന സുഹൃത്ത് പൊലീസ് കസ്റ്റഡിയിലാണ്. ഹെൽമറ്റ് ധരിച്ച് ഉയരമുള്ള ഒരാൾ കൊടുവാളുമായി ബൈക്കിൽ പോകുന്നത് കണ്ടതായും നാട്ടുകാർ പറയുന്നു.

രണ്ട് ദിവസം മുന്നേ ശ്രീകാന്തിൻ്റെ കാർ അഗ്നിക്കിരയാക്കിയിരുന്നു. രാത്രി ഓട്ടോയിൽ നിന്ന് കുത്തേറ്റ് റോഡിനെതിർവശം വരെയെത്തി വീണതാണെന്നാണ് പൊലീസ് നിഗമനം.  നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു ശ്രീകാന്ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News