പുലര്‍ച്ചെ വീട്ടില്‍ നിന്നും ഓട്ടോയുമായി ഇറങ്ങി; ഓട്ടോ ഡ്രൈവര്‍ കനാലില്‍ മരിച്ച നിലയില്‍

death

ഓട്ടോ ഡ്രൈവറെ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വടകര – മാഹി കനാലിന്റെ കോട്ടപ്പള്ളി നരിക്കോത്ത് താഴെയാണ് മൃതദേഹം കണ്ടെത്തിയത്. ചെമ്മരത്തൂര്‍ സ്വദേശി അജിത് കുമാറിനെയാണ് മരിച്ച നിലയില്‍ കണ്ടത്. 50 വയസായിരുന്നു.

പുലര്‍ച്ചെ വീട്ടില്‍ നിന്നും ഓട്ടോയുമായി ഇറങ്ങിയതായിരുന്നു. ഓട്ടോറിക്ഷ കനാലിന് സമീപം നിര്‍ത്തിയിട്ടത് കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. അഗ്‌നിശമനസേന പുറത്തെടുത്ത മൃതദേഹം വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Also Read : ‘താന്‍ ഇല്ലാതെ ഉമ്മയ്ക്കും അനുജനും പെണ്‍സുഹൃത്തിനും ജീവിക്കാന്‍ സാധിക്കില്ല; ഉമ്മ മരിച്ചെന്ന് കരുതിയാണ് വേണ്ടപ്പെട്ടവരേയും വൈരാഗ്യമുള്ളവരേയും കൊന്നത്’: അഫാന്‍

കാസര്‍ഗോഡ് വയോധികനെ വീടിനടുത്ത് മരിച്ച നിലയിൽ കണ്ടെത്തി; സൂര്യാഘാതമേറ്റതെന്ന് സംശയം

കാസര്‍ഗോഡ് വയോധികനെ വീടിനടുത്ത് മരിച്ച നിലയിൽ കണ്ടെത്തി. മുഴക്കോം നാടാച്ചേരി സ്വദേശി മഠിയൻ കണ്ണൻ(92) ആണ് മരിച്ചത്. സൂര്യാഘാതമേറ്റാണ് മരിച്ചതെന്ന് സംശയമുണ്ട്. ശരീരത്തിൽ പൊള്ളലേറ്റിട്ടുണ്ട്.

വീട്ടിൽ നിന്ന് തൊട്ടടുത്തുള്ള മകൻറെ വീട്ടിലേക്ക് പോയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും വീട്ടിൽ എത്തിയില്ലെന്നറിഞ്ഞ് വീട്ടുകാർ തെരച്ചിൽ നടത്തിയപ്പോഴാണ് ഉച്ചയ്ക്ക് 1.30 ഓടെ മകന്‍റെ വീട്ടിലേക്കുള്ള സ്വകാര്യ റോഡിൽ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.

ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ചീമേനി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. കാസർഗോഡ് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News