ഗതാഗതക്കുരുക്കില്‍ നിന്ന് രക്ഷപ്പെടാന്‍ നടപ്പാതയിലൂടെ ഓട്ടോറിക്ഷ ഓടിച്ചുകയറ്റി; ഡ്രൈവര്‍ അറസ്റ്റില്‍

ഗതാഗതക്കുരുക്കില്‍ നിന്ന് രക്ഷപ്പെടാന്‍ നടപ്പാതയിലൂടെ ഓട്ടോറിക്ഷ ഓടിച്ചു കയറ്റിയ ഡ്രൈവര്‍ അറസ്റ്റില്‍. ദില്ലിയിലാണ് സംഭവം നടന്നത്. 25കാരനായ മുന്നയാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ പുറത്തുവന്നിരുന്നു.

also read- ‘ചുവപ്പിനെ കാവിയാക്കുന്ന പ്രത്യേക തരം ക്യാമറ; ഒരു മാസത്തിനുള്ളില്‍ സിപിഐഎമ്മിനോട് മാത്രം രണ്ട് മാപ്പ്’; വിമര്‍ശിച്ച് കെ ടി ജലീല്‍

ഹംദാര്‍ദ് നഗറിലാണ് സംഭവം നടന്നത്. ഇവിടെ ഗതാഗതക്കുരുക്കില്‍പ്പെട്ട മുന്ന അതില്‍ നിന്ന് രക്ഷപ്പെടാനായി അടുത്തു കണ്ട നടപ്പാതയിലൂടെ വാഹനം ഓടിച്ചുകയറ്റുകയായിരുന്നു. ഈ സമയം ഓട്ടോയില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നില്ല. ഓട്ടോറിക്ഷ അല്‍പനേരം മുന്നോട്ട് പോകുമ്പോള്‍ മറ്റൊരാള്‍ ചാടി കയറുന്നത് വീഡിയോയില്‍ കാണാം.

also read- കോട്ടയത്ത് മൂന്ന് പെണ്‍മക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് തൂങ്ങി മരിച്ചു

വീഡിയോ സോഷ്യല്‍ മീജിയയില്‍ വൈറലായതിന് പിന്നാലെയാണ് മുന്നയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഓട്ടോറിക്ഷയിലേക്ക് ചാടിക്കയറിയ അമിത് എന്ന യുവാവിനേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരും സങ്കം വിഹാര്‍ സ്വദേശികളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News