തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവറെ വീട്ടിൽ കയറി വെട്ടി പരുക്കേൽപ്പിച്ചു

തിരുവനന്തപുരം മങ്കാട്ടുകടവിൽ ഓട്ടോ ഡ്രൈവറെ വീട്ടിൽ കയറി വെട്ടി പരുക്കേൽപ്പിച്ചു.പെരുകാവ് മട്ടുപ്പാവ് സ്വദേശി അരുണിനാണ് വെട്ടേറ്റത്. ഗുരുതര പരുക്കേറ്റ യുവാവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. വ്യാഴാഴ്ച പുലർച്ചെ 12.30 ഓടെയാണ് അരുണിന് നേരെ ആക്രമണം നടക്കുന്നത്. ഭാര്യയും കൈക്കുഞ്ഞും മാത്രം വീട്ടിലുണ്ടായിരുന്ന സമയത്തായിരുന്നു സംഭവം. മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് സൂചന. പ്രതികളെ കുറിച്ച്
മലയിൻകീഴ് പൊലീസ് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel