
ഓട്ടോറിക്ഷ മറിഞ്ഞ് അപകടത്തിൽ ചികിത്സയിലായിരുന്ന ആൾ മരിച്ചു. മലപ്പുറം കരിങ്കല്ലത്താണി മരുതലയിലെ കിളിയച്ചൻ ഹംസ (63 ) യാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് പാലക്കാട് – കോഴിക്കോട് ദേശീയപാതയിലെ കരിങ്കല്ലത്താണി മണലുംപുറത്ത് രൂപപ്പെട്ട കുഴിയിൽ ചാടി ആണ് ഓട്ടോറിക്ഷ മറിഞ്ഞത്. ഗുരുതര പരിക്കുകളോടെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അപകട ശേഷം നാട്ടുകാരും പൊലീസും ചേര്‍ന്ന് ഇവിടെ സൂചന ബോ൪ഡ് വെച്ചിട്ടുണ്ട്.
ALSO READ: കെനിയയിൽ വാഹനാപകടത്തിൽ അഞ്ച് മലയാളികൾ മരിച്ച സംഭവം; മുഖ്യമന്ത്രി അനുശോചിച്ചു
വൃദ്ധയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
വൃദ്ധയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി ചുങ്കം ഇരുമ്പിൻ ചീടൻ കുന്നുമ്മൽ പുതിയാണ്ടിയുടെ ഭാര്യ എൺപത്തിരണ്ടു വയസുള്ള ഉപ്പായിയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനോട് ചേർന്ന വിറകുപുരയിൽ ഇന്ന് സന്ധ്യയോടെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here