കൊല്ലത്ത് റെയിൽവേ ഗേറ്റിലേക്ക് ഓട്ടോറിക്ഷ ഇടിച്ചുകയറി

RAILWAY GATE

റെയിൽവേ ഗേറ്റിലേക്ക് ഓട്ടോറിക്ഷ ഇടിച്ചുകയറി.കൊല്ലം കുണ്ടറ മുക്കടയിൽ ഉച്ചയ്ക്ക് 12:30 യോടെ കൂടിയായിരുന്നു സംഭവം. കൊല്ലം ചെന്നൈ എഗ്മോർ എക്സ്പ്രസ് കടന്നുപോകുന്നതിന് തൊട്ടുമുമ്പ് റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ ഗേറ്റ് കടക്കാൻ ശ്രമിച്ച ഓട്ടോറിക്ഷ ഗേറ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ഗേറ്റ് തകർന്നു. തൊട്ടു പിന്നാലെ വന്ന കെഎസ്ഇബിയുടെ ജീപ്പിന് മുകളിലേക്ക് വീഴുകയും ചെയ്തു. ജീപ്പിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.അപകട ശേഷം ഓട്ടോറിക്ഷ നിർത്താതെ പോയി. ഗേറ്റ് ഒടിഞ്ഞതിനെ തുടർന്ന് കൊല്ലം ചെന്നൈ എഗ്മോർ എക്സ്പ്രസ്സും ഗുരുവായൂർ- മധുര എക്സ്പ്രസ് അൽപ്പം വൈകിയാണ് സർവീസ് നടത്തിയത്.സംഭവത്തിൽ റെയിൽവേ പോലീസ് കേസെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News