തെരുവ് നായ കുറുകെ ചാടി; ഓട്ടോറിക്ഷ മറിഞ്ഞ് പരുക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു

തെരുവ് നായ കുറുകെച്ചാടി ഓട്ടോറിക്ഷ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു. പാലക്കാട് മുതലമട ചുള്ളിയര്‍ ഡാം സ്വദേശി ജൈലാവുദീനാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 6.30-ന് കാമ്പ്രത്തുചള്ള ഓട്ടോസ്റ്റാന്‍ഡിലേക്ക് വരുമ്പോഴാണ് പഴയപാതയില്‍വെച്ച് ജൈലാവുദ്ദീന്‍ ഓടിച്ച ഓട്ടോറിക്ഷ നായയെ ഇടിച്ച് മറിഞ്ഞത്.

Also Read: മോദി സര്‍ക്കാരിന്റെ ന്യൂനപക്ഷ വേട്ടക്കെതിരെ ചങ്ങനാശ്ശേരി അതിരൂപത

അപകടത്തെത്തുടര്‍ന്ന് കൊല്ലങ്കോട്ടെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. ഇവിടെ ശസ്ത്രക്രിയയടക്കം നടത്തിയെങ്കിലും തിങ്കളാഴ്ച വൈകിട്ട് മരണം സംഭവിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News